ജിദ്ദ – ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു ലെബനീസ് സൈനികര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് സൈന്യം അറിയിച്ചു. ബിന്ത് ജബൈല്‍ പ്രവിശ്യയിലെ കഫ്റയില് ലെബനീസ് സൈനിക ചെക്ക്പോയിന്റിനു സമീപമുള്ള കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
ഈ മാസം മൂന്നിന് തൈബയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ലെബനീസ് സൈനികരെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെടുകയും മറ്റൊരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 30 ന് വസ്സാനിയില് ലെബനീസ് സൈനിക ചെക്ക്പോയിന്റിനു നേരെ ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മറ്റൊരു സൈനികനും കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group