തെഹ്റാൻ– ഇസ്രായില്‍ ഇന്റലിജന്‍സുമായി സഹകരിച്ചതിന് ഇറാന്‍ തിങ്കളാഴ്ച രണ്ട് പേരെ വധിച്ചതായി ജുഡീഷ്യല്‍ അധികാരികള്‍ അറിയിച്ചു. മുഹമ്മദ് മസൂംഷാഹി, ഹാമിദ് വലീദി എന്നിവരുടെ വധശിക്ഷ ഇന്ന് പുലര്‍ച്ചെയാണ് നടപ്പാക്കിയതെന്നും രണ്ടുപേരും മൊസാദുമായി ബന്ധമുള്ള ചാര ശൃംഖലയുടെ ഭാഗമായിരുന്നെന്നും ജുഡീഷ്യറിയുടെ മീസാന്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുടെയും അറസ്റ്റ് തീയതി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്‍ നിരവധി ഇസ്രായിലി ചാരന്മാര്‍ക്ക് വധശിക്ഷകള്‍ നടപ്പാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



