സ്റ്റോക്ക്ഹോം- ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ അവാർഡിന് അർഹരായി മൂന്ന് പേർ. മേരി ഇ ബ്രങ്കോവ്, ഫ്രഡ് റാംസ്ഡെൽ, ഷിമോൺ സ്‌കാഗുച്ചി എന്നിവരാണ് ഈ പുരസ്കാരത്തിന് അർഹരായത്.
സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജി ഗവേഷകയാണ് മേരി ഇ ബ്രങ്കോവ്. ഫ്രഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സിന്റെ സ്ഥാപകനാണ്. ജപ്പാനിലെ ഒസാക യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ഷിമോൺ സ്‌കാഗുച്ചി.
രോഗപ്രതിരോധത്തെ സഹായിക്കുന്ന പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെ കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് ഇവർ ഈ നേട്ടത്തിന് അർഹരായത്.
സർട്ടിഫിക്കറ്റ്, സ്വർണ്ണ മെഡൽ, 13.31 കോടി രൂപ എന്നിവയാണ് പുരസ്കാരം നേതാക്കൾക്ക് ലഭിക്കുക. ഒക്ടോബർ ഏഴിന് ഫിസിക്സ്, എട്ടിന് കെമിസ്ട്രി, ഒമ്പതിന് സാഹിത്യം, പത്തിന് സമാധാനം, 13ന് സാമ്പത്തിക ശാസ്ത്രം എന്നീ മേഖലയിലുള്ള നൊബേലുകളും പ്രഖ്യാപിക്കും