Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 13
    Breaking:
    • ഇമറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി മലയാള സിനിമയിൽ അഭിനയിക്കാനെത്തുന്നു
    • 1.79 ലക്ഷം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന: ബിനാമി ബിസിനസിന് 21.8 ലക്ഷം റിയാൽ പിഴ
    • അലൈത്ത് വാഹനാപകടം: കൊടുവള്ളി സ്വദേശി ബാദുഷ ഫാരിസിന്റെ മൃതദേഹം നാട്ടിൽ കബറടക്കി
    • ഓർമയിൽ നടുക്കുന്ന കാഴ്ച; വിമാനപകടത്തിന്റെ മാനസികാഘാതത്തിൽനിന്ന് മുക്തനാകാതെ വിശ്വാസ്
    • ‘അങ്കമ്മാൾ’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ‘പർവതത്തിൽ ഇടിച്ച ശേഷം തീപിടിച്ചു’; ഇറാൻ ഹെലികോപ്ടർ ദുരന്തത്തിന്റെ പ്രാഥമിക റിപോർട്ട് പുറത്ത്

    DeskBy Desk24/05/2024 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ട ഹെലികോപടർ അപകടത്തിൽ പ്രാഥമിക അന്വേഷണ റിപോർട്ട് ഇറാനിയൻ സായുധ സേന പുറത്തുവിട്ടു.
    അപകടത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും അപകടത്തിന് മുമ്പ് ഹെലികോപ്ടർ നിർദ്ദിഷ്ട പാതയിൽ തന്നെയാണ് സഞ്ചരിച്ചതെന്നും പർവതത്തിൽ ഇടിച്ച ശേഷം ഹെലികോപ്ടറിന് തീപിടിക്കുകയായിരുന്നുവെന്നും അന്വേഷണ റിപോർട്ട് വ്യക്തമാക്കുന്നു.
    ഫലസ്തീനു നേരെയുള്ള ഇസ്രായേൽ അധിനിവേശ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിൽ പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ അടക്കം കറുത്ത കരങ്ങൾ അപകടത്തിന് പിന്നിലുണ്ടോ എന്ന തലത്തിൽ സംശയങ്ങളും ഉണ്ടായിരുന്നു. എന്നാൽ, ഈ വാദങ്ങളെല്ലാം നിരാകരിക്കുന്നതാണ് ഇറാൻ പുറത്തുവിട്ട പ്രാഥമിക റിപോർട്ട്.
    ഇടിയുടെ ആഘാതത്തിലാണ് ഹെലിക്കോപ്ടറിന് തീ പിടിച്ചത്. ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളിൽ നടത്തിയ പരിശോധനയിൽ വെടിയുണ്ടകളുടെ ദ്വാരങ്ങളുടെയോ സമാനമായ തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നും റിപോർട്ടിലുണ്ട്. ഹെലികോപ്ടർ അപകടത്തിൽപ്പെടുന്നതിന് മിനുട്ടുകൾക്കു മുമ്പ് വാച്ച് ടവറും ഫ്‌ളൈറ്റ് ജീവനക്കാരും തമ്മിൽ നടത്തിയ സംഭാഷണങ്ങളിലും സംശയാസ്പദമായതൊന്നും കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കുശേഷം വിശദ വിവരങ്ങൾ നല്കുമെന്നും സായുധ സേന മേധാവി പ്രതികരിച്ചു.
    അസർബൈജാൻ-ഇറാൻ അതിർത്തിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മെയ് 19ന് മടങ്ങവെയാണ് ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച അമേരിക്കൻ നിർമിത ഹെലികോപ്ടർ തകർന്നുവീണത്. ഒരുദിവസം കഴിഞ്ഞതിനുശേഷമാണ് ഹെലികോപ്ടറിലെ ഒൻപതംഗ യാത്രാസംഘത്തിന്റെ മരണം സ്ഥിരീകരിച്ചിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Investigation report Iran helicopter disaster
    Latest News
    ഇമറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി മലയാള സിനിമയിൽ അഭിനയിക്കാനെത്തുന്നു
    13/07/2025
    1.79 ലക്ഷം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന: ബിനാമി ബിസിനസിന് 21.8 ലക്ഷം റിയാൽ പിഴ
    13/07/2025
    അലൈത്ത് വാഹനാപകടം: കൊടുവള്ളി സ്വദേശി ബാദുഷ ഫാരിസിന്റെ മൃതദേഹം നാട്ടിൽ കബറടക്കി
    13/07/2025
    ഓർമയിൽ നടുക്കുന്ന കാഴ്ച; വിമാനപകടത്തിന്റെ മാനസികാഘാതത്തിൽനിന്ന് മുക്തനാകാതെ വിശ്വാസ്
    13/07/2025
    ‘അങ്കമ്മാൾ’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ
    13/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.