Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 16
    Breaking:
    • ഗാസയിൽ കെട്ടിടം തകർന്ന് 20 പേർക്ക് ദാരുണാന്ത്യം, ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
    • മുഖ്യമന്ത്രി വി.ഡി സതീശന് എതിരായ വ്യാജ വിവാഹാരോപണം, ആന്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
    • സീതി സാഹിബ് ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
    • ബുറൈദ കെ.എം.സി.സി സമ്മേളനം വ്യാഴാഴ്ച; പി.കെ നവാസ് എം.എൽ.എ പങ്കെടുക്കും
    • സുഡാനിൽ സ്വർണ ഖനി തകർന്ന് 60 പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Education

    ലക്നൗ ഖാജാ മുഈനുദ്ദീൻ ചിശ്തി ലാംഗ്വേജ് യൂണിവേഴ്സിറ്റിയുമായി സഹകരിക്കാൻ മഅ്ദിൻ അക്കാദമി

    റയാ ഫാത്തിമBy റയാ ഫാത്തിമ10/08/2026 Education 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ലഖ്നൗ ഖാജാ മുഈനുദ്ദീൻ ചിശ്തി ലാംഗ്വേജ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. അജയ് തനേജയുമായി മഅ്ദിൻ 'ഖോജ് സഫർ' ടീം പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലക്നൗ: ലക്നൗ ഖാജാ മുഈനുദ്ദീൻ ചിശ്തി ലാംഗ്വേജ് യൂണിവേഴ്സിറ്റിയുമായി (KMCLU) ചേർന്ന് വിവിധ ഭാഷാ-അക്കാദമിക് വിനിമയ പദ്ധതികൾ നടപ്പിലാക്കാൻ മഅ്ദിൻ അക്കാദമി ധാരണയായി. മഅ്ദിൻ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിൽ പര്യടനം നടത്തുന്ന ‘ഖോജ് സഫർ’ പ്രതിനിധി സംഘം സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ. അജയ് തനേജയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
    പദ്ധതിയുടെ ഭാഗമായുള്ള ഔദ്യോഗിക സഹകരണ കരാറിൽ (MoU) മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഒപ്പുവെക്കും.

    ആഗോളതലത്തിൽ പുതിയ ഭാഷകൾ പഠിക്കുന്നതിനും ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുമായി മഅ്ദിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ലാംഗ്വേജ് അക്കാദമികളുടെയും പഠനകേന്ദ്രങ്ങളുടെയും പ്രവർത്തനം വിസി പ്രൊഫ. അജയ് തനേജ പ്രത്യേകം വിലയിരുത്തി.
    കേരളത്തിൽ സ്പാനിഷ് ഭാഷാ പഠനത്തിനായി ആദ്യമായി ആരംഭിച്ച മഅ്ദിൻ സ്പാനിഷ് അക്കാദമി, ജർമൻ ഭാഷാ പഠനകേന്ദ്രം, ദുബായ് ഭരണാധികാരിയുടെ ‘വേൾഡ് അറബിക് റീഡിങ് ചലഞ്ചിൽ’ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അറബിക് അക്കാദമി, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയുടെ ബിരുദ-ബിരുദാനന്തര കോഴ്സുകൾ ലഭ്യമാക്കുന്ന സെന്റർ എന്നിവയുടെ പ്രവർത്തനങ്ങൾ സർവ്വകലാശാലാ അധികൃതർക്ക് മുന്നിൽ വിശദീകരിച്ചു. ഈ രംഗത്തെ മഅ്ദിന്റെ അനുഭവസമ്പത്ത് യൂണിവേഴ്സിറ്റിയുമായുള്ള സഹകരണത്തിന് വലിയ കരുത്താകുമെന്ന് വിസി പ്രത്യാശ പ്രകടിപ്പിച്ചു.

    വിദേശഭാഷാ പഠനരംഗത്ത് മഅ്ദിൻ കൈവരിച്ച മികവിന്റെ തെളിവായി, സ്ഥാപനത്തിന് കീഴിൽ ചൈനീസ് ഭാഷ അഭ്യസിച്ച മുഹമ്മദ് ആഷിഖ് അദനി അടുത്തിടെ യു.ജി.സി ജെ.ആർ.എഫ് (JRF) കരസ്ഥമാക്കിയ നേട്ടവും കൂടിക്കാഴ്ചയിൽ പ്രതിപാദിക്കപ്പെട്ടു. വിദേശഭാഷാ കോഴ്സുകളിലെ ഇത്തരം ഉന്നത നിലവാരത്തെ സർവ്വകലാശാലാ അധികൃതർ പ്രത്യേകം പ്രശംസിച്ചു.

    ഇന്ത്യയിലുടനീളം പര്യടനം നടത്തുന്ന ‘ഖോജ് സഫർ’ പ്രതിനിധി സംഘം രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിൽ സന്ദർശനം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി നേരത്തെ ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ, അലീഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിവിധ വകുപ്പ് മേധാവികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തുകയും പ്രധാനപ്പെട്ട അക്കാദമിക് ധാരണകളിൽ എത്തുകയും ചെയ്തിരുന്നു.

    കൂടിക്കാഴ്ചയിൽ ഖോജ് സഫർ ക്യാപ്റ്റൻ സയ്യിദ് അഹ്‌മദുൽ കബീർ അൽ ബുഖാരി, വൈസ് ക്യാപ്റ്റൻ ബഷീർ സഅദി വയനാട്, സർവ്വകലാശാലാ അറബിക് ഡിപ്പാർട്ട്മെന്റ് തലവൻ പ്രൊഫ. മസൂദ് ആലം, ഇമാർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ കോ-ഓർഡിനേറ്റർ വാഹിദ് മുഈനി, ഖോജ് സഫർ കൺവീനർ മുഹമ്മദ് ജുനൈദ് അദനി, അൽ വാരിസിയ്യ ഡെലിഗേഷൻ നജ്മുൽ ഹസൻ ലക്നൗ, മഅ്ദിൻ എംബ്രേസ് ഗ്ലോബൽ സെക്രട്ടറി ഹാഫിള് നസീം അദനി എടക്കര തുടങ്ങിയവർ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Educaiton Ma'din Academy Malappruam
    Latest News
    ഗാസയിൽ കെട്ടിടം തകർന്ന് 20 പേർക്ക് ദാരുണാന്ത്യം, ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
    16/09/2026
    മുഖ്യമന്ത്രി വി.ഡി സതീശന് എതിരായ വ്യാജ വിവാഹാരോപണം, ആന്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
    16/09/2026
    സീതി സാഹിബ് ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
    16/09/2026
    ബുറൈദ കെ.എം.സി.സി സമ്മേളനം വ്യാഴാഴ്ച; പി.കെ നവാസ് എം.എൽ.എ പങ്കെടുക്കും
    16/09/2026
    സുഡാനിൽ സ്വർണ ഖനി തകർന്ന് 60 പേർ മരിച്ചു
    16/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version