വാഷിങ്ടൻ– ടെക്സസിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 104 ആയി വർധിച്ചു. കുട്ടികളടക്കം നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്.കെർ കൗണ്ടിയിൽ മാത്രം 84 പേർ മരിച്ചതായി അധികൃതർ തിങ്കളാഴ്ച അറിയിച്ചു. ഇതുവരെ 850 പേരെയാണ് രക്ഷപ്പെടുത്തിയത്. വേനൽക്കാല ക്യാംപിലുണ്ടായിരുന്ന 27 പേരുൾപ്പെടെ 28 കുട്ടികളും മരിച്ചവരിൽപെടുന്നു.
ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചും തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരണസംഖ്യ ഇനിയും വർധിക്കാനാണ് സാധ്യത എന്നും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group