മോസ്‌കോ – ഇറാന് ആയുധങ്ങള്‍ നല്‍കുന്നതായി സ്ഥിരീകരിച്ച് റഷ്യ. ഇറാനുമായി റഷ്യക്ക് സൈനിക-സാങ്കേതിക സഹകരണ കരാറുണ്ടെന്നും ആ ചട്ടക്കൂടിനുള്ളില്‍ അവര്‍ക്ക് സൈനിക ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. റഷ്യ ഇറാന് ഒരു രഹസ്യാന്വേഷണ വിവരവും കൈമാറിയിട്ടില്ല. യാതൊരു ന്യായീകരണവുമില്ലാതെ നടത്തിയ ഒരു സാഹസികതയുടെ ഫലമായാണ് മിഡില്‍ ഈസ്റ്റിലെ യു.എസ് താവളങ്ങള്‍ ആക്രമിക്കപ്പെട്ടത്. യു.എസ് താവളങ്ങളുടെ കോര്‍ഡിനേറ്റുകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. തങ്ങളുടെ സൈന്യത്തെ ഈ താവളങ്ങളില്‍ നിന്ന് ഒഴിപ്പിച്ചുകൊണ്ട്, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് അമേരിക്കക്കാര്‍ തെളിയിച്ചു. ഈ സാഹസികതയിലൂടെ അവര്‍ തങ്ങളുടെ അറബ് സഖ്യകക്ഷികളെ കൈയൊഴിയുകയായിരുന്നെന്നും റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



