ഗാസ – ആറു മാസത്തിനിടെ ഗാസയില്‍ ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ റെഡ് ക്രസന്റ് ജീവനക്കാരുടെ എണ്ണം 27 ആയി. ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസിലെ അല്‍അമല്‍ ആശുപത്രിക്കു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ നേരത്തെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ആംബുലന്‍സ് പ്രവര്‍ത്തകന്‍ കൂടി വീരമൃത്യുവരിച്ചതോടെയാണിത്.
നഴ്‌സുമാരും ആംബുലന്‍സ് ജീവനക്കാരും അടക്കം ഇതുവരെ 27 റെഡ് ക്രസന്റ് ജീവനക്കാരാണ് വീരമൃത്യുവരിച്ചത്. ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഇസ്രായില്‍ തുടരുകയും ഉത്തര ഗാസയില്‍ ആശുപത്രികളിലേക്കുള്ള റോഡുകള്‍ തകര്‍ക്കുകയും അടക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഗാസയില്‍ ആരോഗ്യ സ്ഥിതിഗതികള്‍ വിനാശകരമായി തുടരുന്നതായി ഫലസ്തീന്‍ റെഡ് ക്രസന്റ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group