Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 24
    Breaking:
    • അഞ്ചാംവട്ട ചർച്ചയിൽ പുരോഗതി; ഇറാനും അമേരിക്കയും ചർച്ച തുടരും
    • ഗായകൻ ഡാബ്‌സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു
    • ലഖ്‌നൗവില്‍ കിഷന്‍ ഷോ; ബംഗളൂരുവിനെ 42 റണ്‍സിന് തകര്‍ത്ത് ഹൈദരാബാദ്
    • സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം മൂന്നിയൂർ സ്വദേശി മരണപ്പെട്ടു
    • ‘ഇനിയൊരു ക്ലബ്ബിനെ പരിശീലിപ്പിക്കില്ല’, റയലിനോട് വിടപറഞ്ഞ് ആൻചലോട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    അഞ്ചാംവട്ട ചർച്ചയിൽ പുരോഗതി; ഇറാനും അമേരിക്കയും ചർച്ച തുടരും

    ചർച്ച പരാജയപ്പെടുകയോ, തങ്ങളുടെ താൽപര്യങ്ങൾക്കു നിരക്കാത്ത കരാറിൽ ഏർപ്പെടുകയോ ചെയ്താൽ ഇറാന്റെ ആണവപദ്ധതികളെ ആക്രമിക്കുമെന്ന് ഇസ്രായിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/05/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റോം: ആക്രമണ ഭീഷണികൾക്കും പിടിവാശികൾക്കുമിടയിൽ പുരോഗമിക്കുന്ന യുഎസ് – ഇറാൻ നയതന്ത്ര ചർച്ചയിൽ ഗണ്യമായ പുരോഗതിയെന്ന് റിപ്പോർട്ട്. റോമിലെ ഒമാൻ എംബസിയിൽ നടന്ന അഞ്ചാം റൗണ്ട് ചർച്ചയിൽ ‘ചില പുരോഗതികൾ’ ഉണ്ടായതായി മധ്യസ്ഥരായ ഒമാനും ഇറാൻ വിദേശകാര്യമന്ത്രിയും അഭിപ്രായപ്പെട്ടു. ആദ്യ നാല് റൗണ്ട് പിന്നിട്ടപ്പോൾ ചർച്ച സഫലമായ അന്ത്യത്തിലേക്കല്ല നീങ്ങുന്നത് എന്ന് ഇറാൻ ഉന്നത നേതൃത്വം സൂചിപ്പിച്ചിരുന്നു.

    യു.എസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയും തമ്മിൽ നടന്ന ചർച്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ-
    ബുസൈദിയാണ് മധ്യസ്ഥത വഹിച്ചത്. ‘ഇറാൻ-യുഎസ് ചർച്ചകളുടെ അഞ്ചാം വട്ടം ഇന്ന് റോമിൽ പൂർത്തിയായി, ചില പുരോഗതികൾ ഉണ്ടായെങ്കിലും അന്തിമ ധാരണയിലെത്തിയിട്ടില്ല-‘ അൽ ബുസൈദി എക്‌സിൽ കുറിച്ചു. ‘വരും ദിവസങ്ങളിൽ ബാക്കിയുള്ള വിഷയങ്ങൾ വ്യക്തമാക്കി, ഒരു സുസ്ഥിരവും ബഹുമാനകരവുമായ കരാറിലേക്ക് നീങ്ങാനാമകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’ അദ്ദേഹം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രതീക്ഷിച്ചതിലും നേരത്തെ സ്റ്റീവ് വിറ്റ്‌കോഫ് എംബസിയിൽ നിന്ന് പുറപ്പെട്ടത് ആശങ്ക സൃഷ്ടിച്ചെങ്കിലും ഇത് മുൻകൂട്ടി നിശ്ചയിച്ച ഫ്‌ളൈറ്റ് സമയത്തിന്റെ അടിസ്ഥാനത്താലിയിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബാഖായി പറഞ്ഞു. ചർച്ചകൾ ‘ശുഭകരവും ശാന്തവുമായ’ അന്തരീക്ഷത്തിൽ തുടർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണമാണ് ചർച്ചകളിലെ പ്രധാന തർക്ക വിഷയം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വിറ്റ്‌കോഫ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഇറാൻ പൂർണമായി യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ, സമാധാനപരമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ള തങ്ങളുടെ സമ്പുഷ്ടീകരണം നിർത്താനാണ് ആവശ്യപ്പെടുന്നതെങ്കിൽ കരാറിലെത്താൻ കഴിയില്ലെന്ന് അറാഗ്ചിയും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും വ്യക്തമാക്കി.

    ‘പരസ്പര വിശ്വാസത്തിന്റെ ഭാഗമായി സമ്പുഷ്ടീകരണത്തിന്റെ തോത്, അളവ് എന്നിവ ചർച്ച ചെയ്യാമെങ്കിലും, സമ്പുഷ്ടീകരണം പൂർണമായി നിർത്തുക എന്നത് ചർച്ചാവിഷയമല്ല.’ അറാഗ്ചി പറഞ്ഞു.

    ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രിക്കുകയും, അതിന് പകരമായി അമേരിക്ക ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ലഘൂകരിക്കുകയുമാണ് ചർച്ചകളുടെ ലക്ഷ്യം. 2015-ലെ ആണവ കരാറിൽ ഒബാമ ഭരണകൂടവുമായി ഒപ്പുവച്ച കരാറിൽ ഇറാന് 3.67% വരെ യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുവാദം നൽകിയിരുന്നു. എന്നാൽ, 2018-ൽ അധികാരത്തിലെത്തിയ ട്രംപ് ഈ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി. ഇതേത്തുടർന്ന് സ്വതന്ത്യമായി സമ്പുഷ്ടീകരണം തുടർന്ന ഇറാൻ സമാധാന ആവശ്യങ്ങൾക്കായിലുള്ള തോതായ 60 ശതമാനം വരെ എത്തി. ആണവായുധ നിർമാണത്തിന് ആവശ്യമായ 90 ശതമാനത്തിലേക്ക് ഇത് എത്തുമോ എന്നാണ് യു.എസ് ആശങ്കപ്പെടുന്നത്.

    അമേരിക്കയുമായുള്ള ചർച്ച പരാജയപ്പെടുകയോ, തങ്ങളുടെ താൽപര്യങ്ങൾക്കു നിരക്കാത്ത കരാറിൽ ഏർപ്പെടുകയോ ചെയ്താൽ ഇറാന്റെ ആണവപദ്ധതികളെ ആക്രമിക്കുമെന്ന് ഇസ്രായിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇറാനെ ആക്രമിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായിൽ എന്നും നിലവിലെ യു.എസുമായുള്ള ചർച്ച കഴിഞ്ഞാലുടൻ ആക്രമണം ഉണ്ടായേക്കുമെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.

    ഇറാനെ ആക്രമിക്കാൻ ഇസ്രായിൽ ഒരുങ്ങുന്നതായി യു.എസ് ഇന്റലിജൻസ് വൃത്തങ്ങൾ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran US Talks Israel Steve Witkoff Uranium
    Latest News
    അഞ്ചാംവട്ട ചർച്ചയിൽ പുരോഗതി; ഇറാനും അമേരിക്കയും ചർച്ച തുടരും
    24/05/2025
    ഗായകൻ ഡാബ്‌സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു
    24/05/2025
    ലഖ്‌നൗവില്‍ കിഷന്‍ ഷോ; ബംഗളൂരുവിനെ 42 റണ്‍സിന് തകര്‍ത്ത് ഹൈദരാബാദ്
    23/05/2025
    സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം മൂന്നിയൂർ സ്വദേശി മരണപ്പെട്ടു
    23/05/2025
    ‘ഇനിയൊരു ക്ലബ്ബിനെ പരിശീലിപ്പിക്കില്ല’, റയലിനോട് വിടപറഞ്ഞ് ആൻചലോട്ടി
    23/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.