അലപ്പോ – സിറിയയില്‍ അയല്‍വാസിയായ വനിതാ പ്രിന്‍സിപ്പാലിനെ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി തെരുവു പട്ടികള്‍ക്ക് എറിഞ്ഞുകൊടുത്ത സംഭവം പുറത്തുവന്നത് സിറിയക്കാരെയാകെ ഞെട്ടിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി ഒരാഴ്ച മുമ്പ് സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി ലഭിക്കുകയായിരുന്നു.
ഊര്‍ജിതമായ അന്വേഷണങ്ങളിലൂടെ അയല്‍വാസിയാണ് പ്രിന്‍സിപ്പാളെ അവസാനമായി കണ്ടെതെന്ന് വ്യക്തമായി. പ്രത്യേകം കെണിയൊരുക്കി അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാളെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു. മുമ്പ് നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും വ്യക്തമായി.
രാത്രിയില്‍ അനുനയത്തില്‍ പ്രിന്‍സിപ്പാളെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി പറഞ്ഞു. കൃത്യത്തിനു ശേഷം മൃതദേഹം തുണ്ടംതുണ്ടമാക്കി വെട്ടിമുറിച്ചു. ഇതില്‍ ഒരു ഭാഗം ഉപയോഗശൂന്യമായ കിണറില്‍ എറിഞ്ഞു. ശേഷിക്കുന്ന ഭാഗം തെരുവുപട്ടികള്‍ക്ക് എറിഞ്ഞുകൊടുത്തു. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിച്ചു വെച്ചതായും പ്രതി വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്ക് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സുരക്ഷാ വകുപ്പുകള്‍ അറിയിച്ചു.