Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 12
    Breaking:
    • സി.ഇ.ഒക്ക് എപ്സ്റ്റീനുമായി ബന്ധം: ഡി.പി വേള്‍ഡുമായുള്ള ബന്ധം ബ്രിട്ടീഷ് സ്ഥാപനം അവസാനിപ്പിക്കുന്നു
    • റമദാൻ സമ്മാനപ്പെരുമഴയുമായി മാർക്ക് & സേവ്; ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആഡംബര കാറുകളും സ്വർണ്ണനാണയങ്ങളും
    • കെഎംസിസി ഖത്തർ ദേശീയ കായിക ദിനാഘോഷം സംഘടിപ്പിച്ചു
    • ഇസ്രായില്‍ ഏജന്റുമാരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജികതമാക്കി ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍
    • ഷോപ്പിംഗിന് പുതിയ മുഖം നൽകി ‘ഡേ ടു ഡേ’ മൈദർ ശാഖ ഉത്ഘാടനം നാളെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇസ്രായില്‍ ഏജന്റുമാരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജികതമാക്കി ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/02/2026 World Gaza Latest Palestine 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഹമാസിലെയും ഇസ്‌ലാമിക് ജിഹാദിലെയും ഫീല്‍ഡ് കമാന്‍ഡര്‍മാരെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് ഇസ്രായില്‍ വധശ്രമം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഇസ്രായില്‍ ഏജന്റുമാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍ ഊര്‍ജികതമാക്കി. ഇത് ഉള്‍പ്പെടെയുള്ള നടപടികള്‍ സമീപ ദിവസങ്ങളിലും ആഴ്ചകളിലും ഇസ്രായിലിന്റെ വധശ്രമങ്ങള്‍ തടഞ്ഞതായി ഫീല്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

    ഇസ്രായില്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍ പെടുന്നത് ഒഴിവാക്കാന്‍ മൊബൈല്‍ ഫോണുകളോ സാങ്കേതിക ഉപകരണങ്ങളോ കൈവശം വെക്കാതെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് സുരക്ഷിതമായ നീക്കം നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഹമാസ് ഗവണ്‍മെന്റിന്റെ സുരക്ഷാ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ചെക്ക്പോസ്റ്റുകളും ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡിലെയും അല്‍ഖുദ്സ് ബ്രിഗേഡിലെയും അംഗങ്ങളെ ഫീല്‍ഡില്‍ വിന്യസിച്ചതും ഇസ്രായില്‍ ഏജന്റുമാരെ കണ്ടെത്താനുള്ള സുരക്ഷാ നടപടികളില്‍ ഉള്‍പ്പെടുന്നു. ഇത് ഇസ്രായിലുമായി സഹകരിക്കുന്നവരുടെയും സായുധ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെയും ചലനം കുറക്കാന്‍ കാരണമായി. ഏതാനും ഇസ്രായില്‍ ഏജന്റുമാരെ പിടികൂടി ചോദ്യം ചെയ്ത് അവര്‍ ആരെയൊക്കെയാണ് പിന്തുടരുന്നത് എന്നതിനെ കുറിച്ച വിവരങ്ങള്‍ ശേഖരിച്ചു. ഈ വിവരങ്ങള്‍ പിന്നീട് ഇസ്രായില്‍ ലക്ഷ്യം വെച്ച വ്യക്തികള്‍ക്ക് അവരുടെ സ്ഥലങ്ങള്‍ മാറ്റാനായി കൈമാറിയതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, 2004 ല്‍ 16 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത രണ്ട് ബസ് സ്‌ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ശിക്ഷിക്കപ്പെട്ട മുതിര്‍ന്ന ഹമാസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. 2000-ത്തിന്റെ തുടക്കത്തില്‍ ആരംഭിച്ച രണ്ടാം ഫലസ്തീന്‍ ഇന്‍തിഫാദക്കിടെയുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു ബസുകളിലുണ്ടായ സ്‌ഫോടനങ്ങള്‍. കഴിഞ്ഞ ആഴ്ച ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാസില്‍ ഹാശിം ഹൈമൂനി കൊല്ലപ്പെട്ടതായി സൈന്യവും ഇസ്രായില്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സി ഷിന്‍ ബെറ്റും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രായിലില്‍ മാരകമായ ആക്രമണങ്ങള്‍ നടത്തുന്നതിന് ചുമതലപ്പെടുത്തിയ ഒരു സെല്ലില്‍ 2004 മുതല്‍ സജീവമായിരുന്ന മുതിര്‍ന്ന ഹമാസ് പ്രവര്‍ത്തകനായിരുന്നു ബാസില്‍ ഹാശിം ഹൈമൂനി. 2004 ഓഗസ്റ്റില്‍ തെക്കന്‍ ഇസ്രായിലി നഗരമായ ബീര്‍ഷെബയില്‍ നടന്ന ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ബാസില്‍ ഹാശിം ഹൈമൂനിയായിരുന്നു. ചാവേറുകള്‍ രണ്ട് ബസുകളില്‍ സ്ഫോടനം നടത്തുകയായിരുന്നു. ബീര്‍ഷെബയില്‍ രണ്ട് ബസുകളില്‍ ഏകോപിത ആക്രമണം നടത്താന്‍ ബാസില്‍ ഹാശിം ഹൈമൂനി ഏതാനും ചാവേറുകളെ അയച്ചു. ചാവേറാക്രമണങ്ങള്‍ 16 ഇസ്രായിലി സിവിലിയന്മാരുടെ മരണത്തിനും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായി – പ്രസ്താവന പറഞ്ഞു.

    ബാസില്‍ ഹാശിം ഹൈമൂനിയെ ഇസ്രായില്‍ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചിരുന്നു. എന്നാല്‍ 2011 ല്‍ ഷാലിറ്റ് കരാറിന്റെ ഭാഗമായി വിട്ടയക്കുകയായിരുന്നു. സൈനികനായ ഗിലാദ് ഷാലിറ്റിന്റെ മോചനത്തിന് പകരമായി ഇസ്രായില്‍ 1,000 ലേറെ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുകയായിരുന്നു. കെരെം ഷാലോം ക്രോസിംഗിന് സമീപം അതിര്‍ത്തി കടന്നുള്ള ആക്രമണത്തിലൂടെ 2006 ല്‍ ഫലസ്തീന്‍ പോരാളികള്‍ ഷാലിറ്റിനെ പിടികൂടി അഞ്ച് വര്‍ഷത്തോളം തടങ്കലില്‍ വെച്ചു. അദ്ദേഹത്തിന്റെ കേസ് ഇസ്രായിലില്‍ പ്രധാന ദേശീയ പ്രശ്‌നമായി മാറി.
    ഷാലിറ്റ് കരാറിന്റെ ഭാഗമായി മോചിതനായ ശേഷം ബാസില്‍ ഹാശിം ഹൈമൂനി ആക്രമണകാരികളെ വീണ്ടും റിക്രൂട്ട് ചെയ്യാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും തുടങ്ങിയതായി സൈന്യത്തിന്റെയും ഷിന്‍ ബെറ്റിന്റെയും സംയുക്ത പ്രസ്താവന പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel israel agents palestine rebels
    Latest News
    സി.ഇ.ഒക്ക് എപ്സ്റ്റീനുമായി ബന്ധം: ഡി.പി വേള്‍ഡുമായുള്ള ബന്ധം ബ്രിട്ടീഷ് സ്ഥാപനം അവസാനിപ്പിക്കുന്നു
    12/02/2026
    റമദാൻ സമ്മാനപ്പെരുമഴയുമായി മാർക്ക് & സേവ്; ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആഡംബര കാറുകളും സ്വർണ്ണനാണയങ്ങളും
    12/02/2026
    കെഎംസിസി ഖത്തർ ദേശീയ കായിക ദിനാഘോഷം സംഘടിപ്പിച്ചു
    12/02/2026
    ഇസ്രായില്‍ ഏജന്റുമാരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജികതമാക്കി ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍
    12/02/2026
    ഷോപ്പിംഗിന് പുതിയ മുഖം നൽകി ‘ഡേ ടു ഡേ’ മൈദർ ശാഖ ഉത്ഘാടനം നാളെ
    12/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version