ഗാസ– തന്റെ ആറു മക്കളെയും ഒറ്റക്കാക്കി ആ കായികതാരം പോയിരിക്കുന്നു, ദൈവ സന്നിധിയിലേക്ക്. അദ്ദേഹത്തിൽ നിന്ന് മരുന്നും ഭക്ഷണവും കാത്തിരിക്കുന്നവരിൽ വൃക്ക രോഗിയായ ആറു വയസ്സ് മാത്രം പ്രായമുള്ള മറിയയുമുണ്ട്.
ഇസ്രായേൽ തങ്ങളുടെ നരനായാട്ടിന്റെ തുടർച്ചയായി മുൻ ഫലസ്തീൻ ബാസ്കറ്റ്ബോൾ ദേശീയ താരമായ മുഹമ്മദ് ഷാഅ്‌ലാനെ (40) വെടിവെച്ചുകൊന്നു.
ഫലസ്തീൻ ബാസ്‌കറ്റ്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഫാരിസ് അവാദാണ് മരണ വാർത്ത അറിയിച്ചത്.
അൽ-ബുറൈജ് സർവീസസ് ബാസ്‌കറ്റ്ബോൾ ക്ലബ്ബിനായി രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും, ഗാസ സ്ട്രിപ്പ് കപ്പ് ചാമ്പ്യൻഷിപ്പും, രണ്ട് സൂപ്പർ കപ്പ് ചാമ്പ്യൻഷിപ്പുകളും നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവെച്ച താരമാണ് ഷാഅ്‌ലാൻ.
അൽ-മഘാസി സർവീസസ്, ഖാൻ യൂനിസ് സർവീസസ്, അൽ-ഷാത്തി സർവീസസ്, ഗാസ സ്പോർട്സ്, വൈ.എം.സി.എ. ജബാലിയ സർവീസസ് തുടങ്ങിയ നിരവധി ടീമുകൾക്കായും ഷാഅ്‌ലാൻ കളിച്ചിട്ടുണ്ട്