ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായില്‍-ഹമാസ് പ്രതിനിധികളെ പങ്കെടുപ്പിച്ച് ദോഹയില്‍ നടത്തുന്ന കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും ഈജിപ്തും ചര്‍ച്ചകളില്‍ ാെപ്പമുണ്ടെന്നും ഖത്തര്‍
കഴിഞ്ഞ മാസം ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇസ്രായിലിലെ ചില സൈനിക കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയതായി ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതായി ആദ്യമായാണ് ഇസ്രായില്‍ പരസ്യമായി സമ്മതിക്കുന്നത്. വളരെ ചെറിയ എണ്ണം സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. പക്ഷേ, അവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാന്‍ ആക്രമണം ബാധിച്ച സൈനിക കേന്ദ്രങ്ങളോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയില്ല.