ഗാസയിൽ പട്ടിണി നിലനിൽക്കുന്നതായി ഐക്യരാഷ്ട്രസഭ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി.) കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു.
ഗാസ വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് തടസ്സം സൃഷ്ടിക്കുന്നുവെന്ന യു.എസ്. പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ പ്രസ്താവനകൾ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടുകളുടെ ആവർത്തനം മാത്രമാണെന്നും ചർച്ചകളുടെ സ്തംഭനത്തിന്റെ യഥാർഥ കാരണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത്ത് അൽ-റിഷ്ഖ് ആരോപിച്ചു.



