ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയാല്‍ ഇസ്രായില്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്ന് മത സയണിസം പാര്‍ട്ടിയുടെ തലവനും ഇസ്രായില്‍ ധനമന്ത്രിയുമായ ബെസലേല്‍ സ്‌മോട്രിച്ച് ഭീഷണി മുഴക്കി.
ഗാസയില്‍ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ 39 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 18 പേര്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസഹായം തേടി എത്തിയവരായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 61 പേര്‍ കൊല്ലപ്പെടുകയും 363 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.