ഇസ്രായിലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്ന ശേഷം ഒരു മാസത്തിനിടെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 10,000 ലേറെ വീടുകള്‍ പൂര്‍ണമായി തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് മേധാവി വ്യക്തമാക്കി.
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എ.ഇ സന്ദര്‍ശനത്തെ കുറിച്ചും ഇസ്രായിലി സൈനിക പ്രതിനിധി സംഘത്തെ യു.എ.ഇ സ്വീകരിച്ചതിനെ കുറിച്ചും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ യു.ഇ.എ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ നിഷേധിച്ചു




