ഡ്രോണുകള്‍ നിറച്ച, ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെതാണെന്ന് സംശയിക്കുന്ന ട്രക്കിനെ ഇറാന്‍ ഇന്റലിജന്‍സ് പിന്തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇറാന്‍ ഇന്റലിജന്‍സ് വാഹനങ്ങള്‍ ഹൈവേയില്‍ ട്രക്കിനെ പിന്തുടരുകയും വളയുകയും നിര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചു.
ഹോളോണ്‍ പ്രദേശത്ത് വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് താമസക്കാര്‍ ആരും അവശേഷിച്ചിട്ടില്ലെന്നും പ്രദേശം പൂര്‍ണമായും തകര്‍ന്നതായും വീഡിയോ വ്യക്തമാക്കുന്നു