Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 21
    Breaking:
    • പ്രവാസി വോട്ട്, നടപ്പാകാത്ത പ്രോക്‌സി വോട്ട്; നിയമവഴിയില്‍ അഹ്‌മദ് അടിയോട്ടില്‍ മുതല്‍ ഡോ.ഷംസീര്‍ വയലില്‍ വരെ
    • കാത്തിരിപ്പ് വിഫലമായി; മിന്‍ഹാജ് മോന്‍ വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി
    • പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയെ നാട്ടുകാർ മർദിച്ച് പൊലീസിൽ ഏൽപ്പിച്ചു
    • രാജ്യദ്രോഹക്കുറ്റം; സൗദിയിൽ സൈനികന്റെ വധശിക്ഷ നടപ്പാക്കി
    • ഹജ്, ഉംറ തീർത്ഥാടകർക്കുള്ള നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തത് 3 കോടിയിലധികം ആളുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ചർച്ചകൾക്കില്ലെന്ന് ഇറാൻ: യൂറോപ്യൻ രാജ്യങ്ങളുടെ ഓഫർ നിരസിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 World Iran Middle East Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യൂറോപ്യൻ രാജ്യങ്ങളുടെ ആണവ ചർച്ച ക്ഷണം നിരസിച്ച് ഇറാൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: ആണവ ചർച്ച നടത്താൻ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചതിനു പിന്നാലെ നിലവിൽ ചർച്ചയ്ക്കു തയാറല്ലെന്നു വ്യക്തമാക്കി ഇറാൻ. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാൻ ആണ് യൂറോപ്യൻ രാജ്യങ്ങളുമായി തൽക്കാലം ചർച്ചയില്ലെന്ന് അറിയിച്ചത്. ഇസ്രായിൽ തങ്ങളെ ആക്രമിച്ചു കൊണ്ടിരിക്കുമ്പോൾ ആണവ ചർച്ച എന്നത് അജണ്ടയിലില്ലെന്ന് പെസഷ്‌കിയാൻ പറഞ്ഞു.

    ‘ഇറാൻ ഒരിക്കലും സംഘർഷം ആഗ്രഹിച്ചിട്ടില്ല. എന്നാൽ, ഭീഷണികൾക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾക്ക് മടിയുമില്ല. സമ്മർദത്തിനും ഇരട്ടത്താപ്പിനും കീഴിൽ യുക്തിസഹമല്ലാത്ത ആവശ്യങ്ങൾക്ക് ഇറാൻ വഴങ്ങുമെന്ന് കരുതേണ്ട.’

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ഇറാൻ യുദ്ധമോ രക്തച്ചൊരിച്ചിലോ ആഗ്രഹിക്കുന്നില്ല. അതേസമയം, ഏതൊരു ഭീഷണിയെയും ശക്തമായി നേരിടും. നയതന്ത്ര വഴികളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങൾ എല്ലായ്‌പോഴും ശ്രമിച്ചിട്ടുള്ളത്.’

    പെസഷ്‌കിയാൻ മാക്രോണിനോട് പറഞ്ഞു.

    അമേരിക്കയുമായുള്ള ആണവ ചർച്ചകൾ മുടങ്ങിയ സാഹചര്യത്തിൽ നിലവിലെ യുദ്ധസാഹചര്യം ഒഴിവാക്കാൻ ഇറാനുമായി ചർച്ച നടത്താൻ തയാറാണെന്ന് ജർമനി, ഫ്രാൻസ്, ബ്രിട്ടൻ രാഷ്ട്രങ്ങൾ അറിയിച്ചിരുന്നു. മിഡിൽ ഈസ്റ്റ് സന്ദർശിക്കുന്ന ജർമൻ വിദേശകാര്യമന്ത്രി ജൊഹാൻ വേഡ്ഫുൽ ആണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര പരിഹാരം ഇപ്പോഴും സാധ്യമാണെന്നും എത്രയും വേഗം ചർച്ച ആരംഭിച്ച് പ്രശ്‌നം പരിഹരിക്കാമെന്നും വേഡ്ഫുൾ പറഞ്ഞു. സമാധാന വഴികളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താൻ ഇറാന് അവസരമുണ്ടായിരുന്നുവെന്നും എന്നാൽ അത് ഉപയോഗപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    ഒമാൻ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കിടെ, ഇറാൻ ആണവ പദ്ധതികൾ പൂർണമായി ഉപേക്ഷിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. എന്നാൽ, സിവിലിയൻ ആവശ്യങ്ങൾക്കു വേണ്ടിയുള്ള യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നു. ഇതോടെയാണ് അഞ്ച് റൗണ്ടുകൾ പിന്നിട്ടിട്ടും സമവായത്തിൽ എത്താൻ കഴിയാതെ പോയത്. മസ്‌കത്തിൽ ആറാം റൗണ്ട് ചർച്ച ഇന്ന് നടക്കാനിരിക്കെയാണ് വെള്ളിയാഴ് ഇസ്രായിൽ ഇറാനെ ഏകപക്ഷീയമായി ആക്രമിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel nuclear talks
    Latest News
    പ്രവാസി വോട്ട്, നടപ്പാകാത്ത പ്രോക്‌സി വോട്ട്; നിയമവഴിയില്‍ അഹ്‌മദ് അടിയോട്ടില്‍ മുതല്‍ ഡോ.ഷംസീര്‍ വയലില്‍ വരെ
    21/09/2025
    കാത്തിരിപ്പ് വിഫലമായി; മിന്‍ഹാജ് മോന്‍ വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി
    21/09/2025
    പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയെ നാട്ടുകാർ മർദിച്ച് പൊലീസിൽ ഏൽപ്പിച്ചു
    21/09/2025
    രാജ്യദ്രോഹക്കുറ്റം; സൗദിയിൽ സൈനികന്റെ വധശിക്ഷ നടപ്പാക്കി
    21/09/2025
    ഹജ്, ഉംറ തീർത്ഥാടകർക്കുള്ള നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തത് 3 കോടിയിലധികം ആളുകൾ
    20/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version