Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 14
    Breaking:
    • പ്രീമിയർ ലീഗ്; പാലസിനെ തകർത്ത് സിറ്റി, കിരീടപ്പോരാട്ടം ഉജ്ജ്വലം​
    • വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ലെബനോനില്‍ 10,000 വീടുകള്‍ തകര്‍ത്തു
    • നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചിട്ടില്ല, ഇസ്രായിലി സൈനിക പ്രതിനിധി സംഘത്തെ സ്വീകരിച്ചിട്ടില്ലെന്നും യു.എ.ഇ
    • റഹീം മോചനം അടുത്ത ആഴ്ച; ഇന്ത്യൻ എംബസി എമർജൻസി പാസ്പോർട്ട് തയ്യാറാക്കി, നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഊർജിത ശ്രമം
    • 8,60,000 ലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ് മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി നബീൽ ഫഹ്‌മി ചുമതലയേൽക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/03/2026 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കെയ്റോ – ഈജിപ്ത് മുൻ വിദേശകാര്യ മന്ത്രി അംബാസഡർ നബീൽ ഫഹ്‌മിയെ അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത്തിന്റെ പിൻഗാമിയായി ജൂലൈ ഒന്നിന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. അറബ് ലീഗ് കൗൺസിലിന്റെ 165-ാമത് മന്ത്രിതല സെഷനിൽ അംഗരാജ്യങ്ങൾ ഐകകണ്‌ഠേനയാണ് നബീൽ ഫഹ്‌മിയെ തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള അദ്ദേഹം, മുൻ ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഇസ്മായിൽ ഫഹ്‌മിയുടെ മകനാണ്.

    2013-2014 കാലയളവിൽ ഈജിപ്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്ന നബീൽ ഫഹ്‌മി, ജപ്പാനിലും അമേരിക്കയിലും ഈജിപ്ഷ്യൻ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ കമ്മിറ്റികളിൽ ഈജിപ്തിനെ പ്രതിനിധീകരിച്ച അദ്ദേഹം മേഖലയിലെ പ്രമുഖ നയതന്ത്രജ്ഞനായാണ് അറിയപ്പെടുന്നത്. സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന 35-ാമത് അറബ് ഉച്ചകോടിയിൽ അഞ്ചു വർഷത്തെ കാലാവധിയിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം ശുപാർശ ചെയ്തിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അറബ് ലോകം അഭൂതപൂർവമായ വെല്ലുവിളികളും സുരക്ഷാ ഭീഷണികളും നേരിടുന്ന സാഹചര്യത്തിലാണ് താൻ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്ന് നബീൽ ഫഹ്‌മി പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളും ബാഹ്യ ഇടപെടലുകളും അറബ് രാഷ്ട്രങ്ങളുടെ സ്ഥിരത തകർക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അംഗരാജ്യങ്ങളുമായി ചേർന്ന് സുരക്ഷിതവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും തന്നെ നാമനിർദ്ദേശം ചെയ്ത ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arab League Latest Nabeel Fahmi New Secretary
    Latest News
    പ്രീമിയർ ലീഗ്; പാലസിനെ തകർത്ത് സിറ്റി, കിരീടപ്പോരാട്ടം ഉജ്ജ്വലം​
    14/05/2026
    വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ലെബനോനില്‍ 10,000 വീടുകള്‍ തകര്‍ത്തു
    14/05/2026
    നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചിട്ടില്ല, ഇസ്രായിലി സൈനിക പ്രതിനിധി സംഘത്തെ സ്വീകരിച്ചിട്ടില്ലെന്നും യു.എ.ഇ
    14/05/2026
    റഹീം മോചനം അടുത്ത ആഴ്ച; ഇന്ത്യൻ എംബസി എമർജൻസി പാസ്പോർട്ട് തയ്യാറാക്കി, നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഊർജിത ശ്രമം
    14/05/2026
    8,60,000 ലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ് മന്ത്രി
    13/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.