Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 4
    Breaking:
    • ആർ.സി.ബിക്ക് നൽകിയ സ്വീകരണത്തിനിടെ തിക്കും തിരക്കും, ബംഗളൂരു സ്റ്റേഡിയത്തിൽ ഏഴു പേർ മരിച്ചു
    • റോബോട്ടിക്സും ആനിമേഷനും പഠിക്കാം; എട്ടാം ക്ലാസ്സുകാർക്ക് ലിറ്റിൽ കൈറ്റ്സ് അം​ഗമാവാം
    • ഷഹബാസ് വധക്കേസ്: പ്രതികള്‍ക്ക് തുടര്‍ പഠനത്തിന് അനുമതി
    • മക്കയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 വിസിറ്റ് വിസക്കാര്‍ പിടിയില്‍
    • ഡോ. വി.പി ഗംഗാധരന് കത്തിലൂടെ വധ ഭീഷണി; ബ്ലഡ്മണി ബിറ്റ്‌കോയിന്‍ വഴി 8.25 ലക്ഷം രൂപ നല്‍കണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    പൊട്ടിത്തെറിച്ച് എറ്റ്ന; ഞെട്ടിത്തരിച്ച് സഞ്ചാരികൾ, വൈറലായി വീഡിയോ

    ഇറ്റലിയിലെ സിസിലി ​ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ അ​ഗ്നിപർവ്വതം തിങ്കളാഴ്ച രാവിലെയാണ് പൊട്ടിത്തെറിച്ചത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2025 World Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മൗണ്ട് എറ്റ്ന പൊട്ടിത്തെറിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    സിസിലി– ലോകത്തിൽ സജീവമായ അ​ഗ്നിപർവ്വതങ്ങളിൽ ഒന്നായ മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു. ഇറ്റലിയിലെ സിസിലി ​ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ അ​ഗ്നിപർവ്വതം തിങ്കളാഴ്ച രാവിലെയാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിലൂടെ മേഘസമാനമായ പൊടിപടലങ്ങളും ശക്തമായ പുകയുമാണ് പുറത്തേക്ക് വമിച്ചത്. പാറക്കഷ്ണങ്ങളുടെ പ്രവാഹം(pyroclastic flow) തെക്കുകിഴക്കൻ ഗർത്തത്തിന്റെ വടക്കൻ ഭാഗത്തുള്ള വസ്തുക്കളുടെ തകർച്ച മൂലമാണെന്ന് ഇറ്റലിയുടെ ദേശീയ ഭൂകമ്പ പഠനശാഖ പറഞ്ഞു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിനോദസഞ്ചാരികളാണ് വീഡീയോ സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചത്. സഞ്ചാരികൾ ഭയന്ന് ഓടുന്നതും വീഡിയോയിൽ കാണാം.

    ‘പ്രാഥമികമായ നിരീക്ഷണത്തിൽ, ചൂടുള്ള പദാർത്ഥം വലെ ഡെൽ ലിയോൺ കടന്ന് പോയിട്ടില്ല, എന്നാൽ അതേസമയം അ​ഗ്നിപർവ്വതത്തിന്റെ തെക്കുകിഴക്ക് ഭാ​ഗത്തുനിന്ന് ഉണ്ടായ സ്ഫോടനം ലാവയായി പരിണമിക്കുകയായിരുന്നു’. അധികൃതർ പറഞ്ഞു. അ​ഗ്നിപർവ്വത സ്ഫോടനത്തെതുടർന്ന് വലിയ കുലുക്കം ഉണ്ടായതായും എന്നാൽ സ്ഫോടനത്തെതുടർന്ന് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായതായി ഡാറ്റ അടയാളപ്പെടുത്തുന്നില്ലെന്നും അധ്കൃതർ കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നായിരുന്നു മൗണ്ട് എറ്റ്ന അവസാനമായി പൊട്ടിത്തെറിച്ചത്?

    ലോകത്തിലെ ഏറ്റവും സജീവമായവയിൽ ഒന്നാണ് മൗണ്ട് എറ്റ്ന, യൂറോപ്പിൽ ഏറ്റവും സജീവമായവയിൽ ഏറ്റവും ഉയരം കൂടിയതും മൗണ്ട് എറ്റ്നക്കാണ്. 2025 ൽ അതിന്റെ സജീവത കൂടിയതിനാൽ ഫെബ്രുവരി, ഏപ്രിൽ, മെയ് മാസങ്ങളിൽ ലാവയും മേഘസമാനമായ ചാരനിറത്തിൽ പൊടിപടലങ്ങളും ഉണ്ടായിരുന്നു.

    എന്താണ് സ്ട്രോംബോളിയൻ പൊട്ടിത്തെറി?

    നാഷണൽ പാർക്ക്സ് സർവീസ് പ്രകാരം ‘ബസാൾട്ടിക് മാ​ഗ്മ അടങ്ങിയ മിതമായ പൊട്ടിത്തെറികൾ ആണ് സ്ട്രോംബോളിയൻ പൊട്ടിത്തെറികൾ അതിന്റെ കൂടെ മിതമായ ​ഗ്യാസും അടങ്ങിയിരിക്കും. സ്ട്രോംബോളിയൻ പൊട്ടിത്തെറികളിൽ വ്യത്യസ്തമായ പൊട്ടിത്തെറികൾ ഉണ്ടായിരിക്കും. ഇത് ഒരു പൂവൻ കോഴിയുടെ വാല് പോലെ വർണ്ണശഭളമായതും പാറക്കഷ്ണങ്ങളെ 100 അടി വരെ ഉയരത്തിൽ പുറന്തള്ളുകയും ചെയ്യും. ഇത്തരത്തിലുള്ള സ്ഫോടനങ്ങൾ കാരണം ലാവയുടെ ദ്വാരത്തിന്റെ വെസിക്കുലേഷൻ കാരണമാണ്.

    ലോകത്തിലെ ഏറ്റവും വലിയ സജീവമായ അ​ഗ്നിപർവ്വതം ഏതാണ്?

    ഹവായിൽ, സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട് 4 കി.മി ഉയരം വരുന്ന മൗന ലോവയാണ് ലോകത്തിലെ ഏറ്റവും വലിയ സജീവമായ അ​ഗ്നിപർവ്വതം. അതിന്റെ അന്തർവാഹിനി വശങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് 5 കിലോമീറ്റർ (3 മൈൽ) കൂടി താഴേക്കിറങ്ങുന്നു, കൂടാതെ സമുദ്രത്തിന്റെ അടിത്തട്ട് മൗന ലോവയുടെ വലിയ പിണ്ഡത്താൽ 8 കിലോമീറ്റർ (5 മൈൽ) കൂടി താഴ്ത്തപ്പെടുന്നു,” യു.എസ് ജിയോളജിക്കൽ സർവേ പറയുന്നു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    eruption Italy Mount Etna Volcano
    Latest News
    ആർ.സി.ബിക്ക് നൽകിയ സ്വീകരണത്തിനിടെ തിക്കും തിരക്കും, ബംഗളൂരു സ്റ്റേഡിയത്തിൽ ഏഴു പേർ മരിച്ചു
    04/06/2025
    റോബോട്ടിക്സും ആനിമേഷനും പഠിക്കാം; എട്ടാം ക്ലാസ്സുകാർക്ക് ലിറ്റിൽ കൈറ്റ്സ് അം​ഗമാവാം
    04/06/2025
    ഷഹബാസ് വധക്കേസ്: പ്രതികള്‍ക്ക് തുടര്‍ പഠനത്തിന് അനുമതി
    04/06/2025
    മക്കയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 വിസിറ്റ് വിസക്കാര്‍ പിടിയില്‍
    04/06/2025
    ഡോ. വി.പി ഗംഗാധരന് കത്തിലൂടെ വധ ഭീഷണി; ബ്ലഡ്മണി ബിറ്റ്‌കോയിന്‍ വഴി 8.25 ലക്ഷം രൂപ നല്‍കണം
    04/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version