ലഹോർ– പാക്കിസ്ഥാനിൽ കാണാതായ യുവാവിന്റെ മൃതദേഹം 28 വർഷങ്ങൾക്ക് ശേഷം കണ്ടെടുത്തു.
1997ൽ പാകിസ്ഥാനിലെ സുപത് താഴ് വരയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹമാണ് 28 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം കണ്ടെടുത്തത്.
നസീർ ഉദ്ദീൻ എന്ന യുവാവിന്റെതാണ് മൃതദേഹം.
പ്രദേശവാസിയായ ഉമർഖാനും സുഹൃത്തുക്കളുമാണ് ട്രക്കിങ്ങിനിടയിൽ നസീർ ഉദ്ദീന്റെ മൃതദേഹം കണ്ടെത്തിയത്. മഞ്ഞിൽ പുതഞ്ഞ് കിടന്നതിനാൽ തന്നെ മൃതദേഹം അഴുകിയിരുന്നില്ല, പോക്കറ്റിൽ നിന്നും ലഭിച്ച രേഖകളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
ചില പ്രശ്നങ്ങൾ കാരണം തന്റെ കുടുംബവുമായി പാലായനം ചെയ്യുകയായിരുന്നു ഇയാൾ. യാത്രക്കിടെ ഉണ്ടായ അപകടമാണ് മരണ കാരണമെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
കുറച്ചു ദിവസങ്ങളിലായി ഈ മേഖലയിൽ തുടർന്നുകൊണ്ടിരിക്കുന്ന
മണ്ണിടിച്ചിലിലാണ് മൃതദേഹം കണ്ടെടുക്കാൻ കാരണമായതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.