വാഷിംഗ്ടണ്‍ – അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റ് നഗരത്തില്‍ കവര്‍ച്ചാ ശ്രമത്തിനിടെ നിരവധി തവണ കുത്തേറ്റ കുവൈത്ത് വിദ്യാര്‍ഥി മരിച്ചതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. ജൂണ്‍ 10 നാണ് വാഹനത്തിനുള്ളില്‍ ഒന്നിലധികം തവണ കുത്തേറ്റ നിലയില്‍ സഈദ് അലി അല്‍തബ്തബാഇ (27) യെ കണ്ടെത്തിയത്. വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി പിന്നീട് മരിച്ചു. തുടര്‍ന്ന് അധികൃതര്‍ വിദ്യാര്‍ഥിയുടെ കുടുംബത്തെ വിവരമറിയിച്ചു.
അന്വേഷണത്തിലൂടെ, ആഫ്രിക്കന്‍ വംശജനായ 51 കാരന്‍ ഡേവിഡ് ലോറന്‍സിനെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുക്കുകയും കൂടുതല്‍ നിയമനടപടികള്‍ക്കായി ജയിലിലടക്കുകയും ചെയ്തു. കൊലപാതകം, സായുധ കവര്‍ച്ച എന്നിവയുള്‍പ്പെടെ ഏതാനും കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



