തെല്‍അവീവ് – ഗാസ മുനമ്പില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് പുനര്‍നിര്‍മ്മാണ ഫണ്ടുകള്‍ അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഗാസ വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന മധ്യസ്ഥനുമായ ജാരെഡ് കുഷ്നര്‍ പ്രസ്താവിച്ചു. കിര്യത്ത് ഗട്ടിലെ യു.എസ്-ഇസ്രായില്‍ ഗാസ വെടിനിര്‍ത്തല്‍ ഏകോപന കേന്ദ്രത്തില്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് കുഷ്നര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ പ്രദേശങ്ങളില്‍ പുനര്‍നിര്‍മ്മാണം എങ്ങിനെ ആരംഭിക്കാം എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കുഷ്നര്‍ പറഞ്ഞു. നിലവില്‍ ഗാസയുടെ പകുതിയിലധികം ഇസ്രായില്‍ നിയന്ത്രണത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



