Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    • ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    • യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    • കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യൂസുഫ് നബിയുടെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തി ജൂതന്മാര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/01/2026 World Israel Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാമല്ല – നാബ്ലസിലെ ജോസഫ് പുണ്യഭൂമിയിൽ കാൽ നൂറ്റാണ്ടിനുശേഷം പകൽവെളിച്ചത്തിൽ ജൂതന്മാരുടെ പ്രാർഥന. വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നാബ്ലസ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന, യൂസുഫ് നബിയുടേതെന്ന് ജൂതന്മാർ വിശ്വസിക്കപ്പെടുന്ന ഖബറിടത്തിലാണ് ഏകദേശം 1,500 ഓളം ജൂതന്മാർ സൈനിക കാവലിൽ പ്രഭാത പ്രാർഥന നടത്തിയത്. സാധാരണയായി രാത്രിയിൽ മാത്രം അനുവദിക്കാറുള്ള സന്ദർശന സമയം ഇസ്രായിലി രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം നീട്ടി നൽകുകയായിരുന്നു.

    ജൂതമത വിശ്വാസപ്രകാരം ജോസഫ് പ്രവാചകന്റെ (യൂസുഫ് നബി) ഭൗതിക ശരീരം ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ഒരു പ്രാദേശിക മുസ്ലിം പുരോഹിതന്റെ ഖബറിടമാണെന്നാണ് ഫലസ്തീനികളുടെ വാദം. ഇത്തവണ ‘ഷാച്ചരിത്’ എന്നറിയപ്പെടുന്ന പ്രഭാത പ്രാർഥന 25 വർഷത്തിന് ശേഷം ആദ്യമായാണ് ഇവിടെ പകൽവെളിച്ചത്തിൽ നടന്നത്. ഈ നടപടിയെ ഇസ്രായിൽ കുടിയേറ്റ നേതാക്കൾ പ്രശംസിച്ചു. പുണ്യസ്ഥലത്തിന് മേൽ ഇസ്രായിലിന്റെ പൂർണ്ണ അധികാരം സ്ഥാപിക്കുന്നതിനുള്ള ചുവടുവെപ്പാണിതെന്ന് സമരിയ റീജിയണൽ കൗൺസിൽ മേധാവി യോസി ഡാഗൻ വിശേഷിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1990 കളില്‍ ഒപ്പുവച്ച ഓസ്ലോ ഉടമ്പടി പ്രകാരം നിര്‍വചിക്കപ്പെട്ട ഏരിയ എയിലെ നാബ്ലസ് നഗരത്തിനുള്ളിലാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ഫലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ്. 2000 ല്‍ ഇസ്രായില്‍ സൈന്യം ഈ സ്ഥലത്ത് നിന്ന് പിന്‍വാങ്ങിയതിനുശേഷം, സൈനിക ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ജൂത തീര്‍ഥാടകര്‍ക്ക് ഗ്രൂപ്പുകളായി ശവകുടീരം സന്ദര്‍ശിക്കാന്‍ മാത്രമാണ് അനുവാദമുള്ളത്.
    സ്ഥലത്തുനിന്നുള്ള എ.എഫ്.പി ദൃശ്യങ്ങളില്‍ ജൂത തീര്‍ഥാടകര്‍ ഒത്തുകൂടി പ്രാര്‍ഥിക്കുന്നതായി കാണിച്ചു. തോറയില്‍ നിന്നുള്ള വാക്യങ്ങള്‍ ആലേഖനം ചെയ്ത ചുരുളുകള്‍ അടങ്ങിയ, ടെഫിലിന്‍ എന്നറിയപ്പെടുന്ന ചെറിയ തുകല്‍ പെട്ടികള്‍ ചിലര്‍ ശിരസ്സില്‍ വഹിച്ചിരുന്നു.

    വളരെക്കാലമായി, ഓരോ എബ്രായ മാസത്തിന്റെയും ആദ്യ ദിവസം രാത്രി പ്രാര്‍ഥന നടത്താന്‍ മതവിശ്വാസികളായ ജൂതന്മാരുടെ പ്രവേശനത്തിന് ഇസ്രായില്‍ സൈന്യം മേല്‍നോട്ടം വഹിച്ചിരുന്നു. എന്നാല്‍ രാത്രിയില്‍ മാത്രമല്ല, ശവകുടീരത്തിലേക്ക് കൂടുതല്‍ സന്ദര്‍ശനങ്ങള്‍ അനുവദിക്കണമെന്ന് പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് ഡിസംബറില്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂത തീര്‍ഥാടകരുമായി എത്തുന്ന ബസുകള്‍ പുലര്‍ച്ചെ 4:00 മണിയോടെ സ്ഥലം വിടേണ്ടത് നേരത്തെ നിര്‍ബന്ധമായിരുന്നു.


    വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റ കോളനികളില്‍ നിന്നുള്ള തീവ്രവാദികളെയും ജൂതകുടിയേറ്റ കോളനികളില്‍ നിന്നും ഇസ്രായിലിനുള്ളില്‍ നിന്നുമുള്ള തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാരെയും വഹിച്ചുകൊണ്ട് ഏകദേശം 25 ബസുകള്‍ രാത്രി പ്രദേശത്ത് എത്തിയതായി എ.എഫ്.പി നിരീക്ഷിച്ചു. സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ പ്രാദേശിക സമയം രാവിലെ 7:00 ന് ബസുകള്‍ സ്ഥലത്തു നിന്ന് മടങ്ങി. 1967 മുതല്‍ ഇസ്രായില്‍ വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം ഇവിടെയുള്ള ഇസ്രായിലി കുടിയേറ്റ കോളനികള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. എല്ലാം ഒരു സൈനിക സംരംഭമായിട്ടല്ല, രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവുകള്‍ അനുസരിച്ചാണ് ചെയ്തതെന്ന് ഇസ്രായിലി സൈനിക വക്താവ് എ.എഫ്.പിയോട് പറഞ്ഞു. സന്ദര്‍ശന സമയം നീട്ടാന്‍ രാഷ്ട്രീയ നേതൃത്വം തീരുമാനിച്ചു. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് സൈന്യം ചെയ്യുന്നതെന്നും സൈനിക വക്താവ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Jews Pray Prophet yousuf tomb West Bank
    Latest News
    ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    21/02/2026
    ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    21/02/2026
    യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    21/02/2026
    കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    21/02/2026
    ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version