ജറൂസലം – ഫലസ്തീനികള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമായി ജറൂസലം, തൂല്‍കറം നഗരങ്ങളില്‍ ഇസ്രായില്‍ സൈന്യം ഫലസ്തീനികളുടെ വീടുകള്‍ പൊളിച്ചു. ജറൂസലമിന് കിഴക്ക് ഫലസ്തീനികളുടെ രണ്ട് വീടുകള്‍ അധിനിവേശ സേന തകര്‍ക്കുകയും വിശാലമായ കൃഷിഭൂമി ഇടിച്ചുനിരത്തുകയും ചെയ്തു.
ആറു മാസമായി തുടര്‍ച്ചയായി ഇസ്രായില്‍ ആക്രമണം തുടരുന്ന വടക്കന്‍ വെസ്റ്റ് ബാങ്കിലെ തൂല്‍കറം അഭയാര്‍ഥി ക്യാമ്പിലെ ഫലസ്തീന്‍ വീടുകളും പൊളിച്ചുമാറ്റുന്നത് സൈന്യം തുടര്‍ന്നു. ഇതോടൊപ്പം ഫലസ്തീനികളുടെ സ്വത്തുവകകള്‍ക്കെതിരായ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളും ബെത്ലഹേമിന് തെക്ക് ഫലസ്തീനി ആട്ടിടയന്മാര്‍ക്കെതിരായ ആക്രമണങ്ങളും വര്‍ധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group