തെൽഅവീവ് – മിഡിലീസ്റ്റിലേക്കുള്ള യു.എസ് പ്രതിനിധി സ്റ്റീവൻ വിറ്റ് കോഫ് കഴിഞ്ഞ വ്യാഴാഴ്ച ഇറാൻ വിദേശ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി ഫോണിൽ സംസാരിച്ചതായി ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്രോനോത്ത് വെളിപ്പെടുത്തി. വിറ്റ് കോഫും അറാഗ്ചിയും തമ്മിൽ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചതിനെ കുറിച്ച് മൂന്നാം കക്ഷി വഴിയാണ് ഇസ്രായിൽ അറിഞ്ഞതെന്ന് പത്രം വിശദീകരിച്ചു. ചർച്ചകൾ ആരംഭിക്കാനും അമേരിക്കയുമായി കരാറിലെത്താനും ഇറാന്റെ പുതിയ സുപ്രീം നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇയിൽ നിന്ന് അനുമതി ലഭിച്ചതായി വിദേശ മന്ത്രി യു.എസ് പ്രതിനിധിയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



