Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 20
    Breaking:
    • 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 14000ത്തോളം കുട്ടികള്‍ മരിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി യു.എന്‍
    • സൗദി രാജാവിന്റെ അതിഥിയായി കെ.എൻ.എം നേതാവ് ഉനൈസ് പാപ്പിനിശ്ശേരി ഹജിന്
    • വ്യാപാര കരാർ നിർത്തിവെച്ചു, അംബാസഡറെ വിളിച്ചുവരുത്തി; ഇസ്രായിലിനെതിരെ നടപടിയാരംഭിച്ച് ബ്രിട്ടൻ
    • യു.എ.ഇയിൽ ചില ബാങ്കുകൾ മിനിമം ബാലൻസ് 5000 ദിർഹമായി ഉയർത്തുന്നു
    • തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ജംറയുടെ മുറ്റങ്ങളില്‍ 200 മിസ്റ്റിംഗ് ഫാനുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World»Israel

    ‘ബോധമുള്ള രാജ്യം രസത്തിന് കുഞ്ഞുങ്ങളെ കൊല്ലില്ല’; ഇസ്രായിൽ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ പാർട്ടി നേതാവ് യേർ ഗൊലാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/05/2025 Israel Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽ അവിവ് – ഗാസയിൽ ഒന്നര വർഷത്തിലേറെയായി തുടരുന്ന നരഹത്യയെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഇസ്രായിലിലെ പ്രതിപക്ഷ പാർട്ടി നേതാവും മുൻ ഐഡിഎഫ് ജനറലുമായ യേർ ഗൊലാൻ. ബെഞ്ചമിൻ നെതന്യാഹുവിന്റെ നയങ്ങൾ രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുന്നതെന്നും ഈ സ്ഥിതി തുടർന്നാൽ ഇസ്രായിൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുമെന്നും കാൻ ടെലിവിഷിനുമായുള്ള അഭിമുഖത്തിൽ ഗൊലാൻ പറഞ്ഞു. യേർ ഗൊലാന്റെ പ്രസ്താവന രാജ്യവിരുദ്ധവും സൈന്യത്തിനെതിരെയുള്ളതുമാണെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

    നെതന്യാഹുവിന്റെ ഗാസ യുദ്ധനയത്തിനെതിരെ മുമ്പും ശബ്ദമുയർത്തിയിട്ടുള്ള യേർ ഗൊലാൻ കടുപ്പമേറിയ ഭാഷയിലാണ് ഇത്തവണ തന്റെ നിലപാട് വ്യക്തമാക്കിയത്: ‘വിവേകമുള്ള ഒരു രാഷ്ട്രം സാധാരണക്കാർക്കെതിരെ യുദ്ധം ചെയ്യില്ല. രസത്തിനു വേണ്ടി കുഞ്ഞുങ്ങളെ കൊല്ലില്ല. ഒരു ജനതയെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കില്ല. ഇസ്രായിൽ പഴയ ദക്ഷിണാഫ്രിക്കയെപ്പോലെ ഒരു അപരിഷ്‌കൃത രാഷ്ട്രമായി മാറുകയാണ്. ബോധമുള്ള രാഷ്ട്രം എന്ന അവസ്ഥയിലേക്ക് നമ്മൾ തിരിച്ചുപോകേണ്ടതുണ്ട്.’ ഗൊലാൻ പറഞ്ഞു. ‘ഈ ഗവൺമെന്റ് പ്രതികാരബുദ്ധിയുള്ളവരും ധാർമ്മികതയില്ലാത്തവരും രാഷ്ട്രത്തെ ഭരിക്കാൻ യോഗ്യതയില്ലാത്തവരുമായ ആളുകളാൽ നിറഞ്ഞിരിക്കുന്നു. ഇത് നമ്മുടെ അസ്തിത്വത്തിന് തന്നെ ഭീഷണിയാണ്.’ അദ്ദേഹം തുടർന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായിൽ സൈന്യത്തിലെ മുൻ റിസർവ് മേജർ ജനറലായ യേർ ഗൊലാൻ നെതന്യാഹുവിനെതിരെ നേരത്തെയും രംഗത്തു വന്നിരുന്നു. ഗാസയിലെ യുദ്ധം നെതന്യാഹുവിന്റെ അതിജീവനത്തിനു വേണ്ടിയുള്ളതാണെന്നും ധനമന്ത്രി ബെസലേൽ സ്‌മോത്രിച്ചിന്റെ ഭ്രാന്തുകൾ സാക്ഷാത്കരിക്കുകയാണ് സൈന്യം ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയും ഹമാസും തമ്മിലുള്ള ചർച്ചയ്‌ക്കൊടുവിൽ അമേരിക്കൻ ബന്ദി ഏദൻ അലക്‌സാണ്ടർ മോചിതനായപ്പോൾ, അത് ഇസ്രായിലിന്റെ രാഷ്ട്രീയവും നയതന്ത്രപരവുമായ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

    ഇടതുപക്ഷ നേതാവായ ഗൊലാന്റെ പ്രസ്താവന പുരോഗമനവാദികളുടെ പിന്തുണ നേടിയപ്പോൾ പ്രധാനമന്ത്രി നെതന്യാഹു വിമർശനവുമായി രംഗത്തുവന്നു. ഇസ്രായിൽ സൈന്യം ലോകത്തിലെ ഏറ്റവും ധാർമിക മൂല്യമുള്ള സേനയാണെന്നും അവർക്കെതിരെയാണ് ഗൊലാന്റെ പരാമർശമെന്നും നെതന്യാഹു പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gaza war Israel Yair Golan
    Latest News
    48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 14000ത്തോളം കുട്ടികള്‍ മരിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി യു.എന്‍
    20/05/2025
    സൗദി രാജാവിന്റെ അതിഥിയായി കെ.എൻ.എം നേതാവ് ഉനൈസ് പാപ്പിനിശ്ശേരി ഹജിന്
    20/05/2025
    വ്യാപാര കരാർ നിർത്തിവെച്ചു, അംബാസഡറെ വിളിച്ചുവരുത്തി; ഇസ്രായിലിനെതിരെ നടപടിയാരംഭിച്ച് ബ്രിട്ടൻ
    20/05/2025
    യു.എ.ഇയിൽ ചില ബാങ്കുകൾ മിനിമം ബാലൻസ് 5000 ദിർഹമായി ഉയർത്തുന്നു
    20/05/2025
    തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ജംറയുടെ മുറ്റങ്ങളില്‍ 200 മിസ്റ്റിംഗ് ഫാനുകള്‍
    20/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.