Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 30
    Breaking:
    • സൗദി പ്രവാസി നാട്ടില്‍ നിര്യാതനായി
    • പഞ്ചാബിനെ തരിപ്പണമാക്കി; ബംഗളുരു ഫൈനലിൽ
    • മേക്കപ്പ് ഓവറായി; യുവതിയെ എയർപോർട്ടിൽ തടഞ്ഞു | Makeup
    • ജിദ്ദ ബീറ്റ്സ്: ഗോൾഡൻ 90 മെലഡി നൈറ്റ് ശ്രദ്ധേയമായി
    • ദമാം വിമാനത്താവളത്തിൽ വൈദ്യുതി നിലച്ചു, ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    സന്‍ആയിൽ വ്യോമാക്രമണം; അവസാന യെമനിയ വിമാനവും ഇസ്രായേല്‍ തകര്‍ത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/05/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന യെമനിയ വിമാനം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    സന്‍ആ – യെമനിലെ ഹൂത്തി വിമത കേന്ദ്രങ്ങളില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂത്തികള്‍ ഉപയോഗിച്ചിരുന്ന അവസാന വിമാനവും ഇസ്രായില്‍ സൈന്യം തകര്‍ത്തു. ഇന്നലെ ഹൂത്തികള്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് ഇന്ന് ഹൂത്തി കേന്ദ്രങ്ങളില്‍ ഇസ്രായില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസയിലെ ഫലസ്തീനികളെ പിന്തുണക്കുന്നതിന്റെ ഭാഗമായി ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിടുന്നത് തുടരുന്ന ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ ഉപയോഗിക്കുന്ന ശേഷിക്കുന്ന ഒരേയൊരു വിമാനം വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായി ഇസ്രായില്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നവര്‍ക്ക് ഇസ്രായില്‍ നല്‍കുന്ന വ്യക്തമായ സന്ദേശവും ഞങ്ങളുടെ നയത്തിന്റെ തുടര്‍ച്ചയുമാണ് ഇതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.


    സന്‍ആ വിമാനത്താവളത്തില്‍ ഇസ്രായില്‍ ആക്രമണം നടത്തിയതായി ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ചാനല്‍ നല്‍കിയില്ല. നേരത്തെ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറെക്കുറെ പൂര്‍ണമായും തകര്‍ന്ന, യെമനിലെ ഏറ്റവും വലിയ വിമാനത്താവളമായ സന്‍ആ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, റണ്‍വേയിലും ടെര്‍മിനലുകളിലും നടത്തിയ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കു ശേഷം കഴിഞ്ഞ ആഴ്ച വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.

    യെമനിയ എയര്‍ലൈന്‍സിന്റെ ശേഷിച്ച ഏക സിവിലിയന്‍ വിമാനവും ഐക്യരാഷ്ട്രസഭയുടെ വിമാനങ്ങളുമാണ് ഈ വിമാനത്താവളം പ്രധാനമായും ഉപയോഗിക്കുന്നത്. യെമനിയ എയര്‍ലൈന്‍സിന്റെ മൂന്നു വിമാനങ്ങള്‍ സമീപകാലത്ത് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. 2023 ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ ഇസ്രായിലും ഹമാസും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം യെമനിലെ ഹൂത്തികള്‍ ഇസ്രായിലിനെതിരെയും ചെങ്കടലില്‍ ഇസ്രായിലുമായി ബന്ധമുള്ളതായി അവര്‍ വാദിക്കുന്ന കപ്പലുകള്‍ക്കെതിരെയും ഡസന്‍ കണക്കിന് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sanaa Yemen
    Latest News
    സൗദി പ്രവാസി നാട്ടില്‍ നിര്യാതനായി
    29/05/2025
    പഞ്ചാബിനെ തരിപ്പണമാക്കി; ബംഗളുരു ഫൈനലിൽ
    29/05/2025
    മേക്കപ്പ് ഓവറായി; യുവതിയെ എയർപോർട്ടിൽ തടഞ്ഞു | Makeup
    29/05/2025
    ജിദ്ദ ബീറ്റ്സ്: ഗോൾഡൻ 90 മെലഡി നൈറ്റ് ശ്രദ്ധേയമായി
    29/05/2025
    ദമാം വിമാനത്താവളത്തിൽ വൈദ്യുതി നിലച്ചു, ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും
    29/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.