Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 12
    Breaking:
    • രാത്രി ഉറങ്ങുന്ന സമയത്താണോ മദ്രസ നടത്തേണ്ടത്? സമുദായ വോട്ടുകൾ ഓർമിക്കണം- മുന്നറിയിപ്പുമായി സമസ്ത
    • വിവാഹേതര ബന്ധം ആരോപിച്ച് വനിതാ കണ്ടക്ടർക്കു സസ്പെൻഷൻ; വിവാദമായതോടെ തിരുത്തി ഗതാഗത വകുപ്പ്
    • 12 കാരിയോട് ലൈംഗികാതിക്രമം: സിപിഎം കൗണ്‍സിലർ അറസ്റ്റില്‍
    • നീന്തല്‍ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു
    • അടിയന്തര ഘട്ടങ്ങളിലെ ആരോഗ്യ പരിചരണത്തിന് ഇനി കുവൈത്തിന്റെ ഫസ്റ്റ് റസ്‌പോന്‍ഡര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    പലസ്തീനിലെ ഏക ക്രിസ്ത്യൻ ​ഗ്രാമം ആക്രമിച്ച് ഇസ്രായേൽ ജൂത കുടിയേറ്റക്കാർ

    സമീപകാലത്തായി നടന്ന് പോരുന്ന നിരവധി ആക്രമണങ്ങളിലെ ഏറ്റവും ഒടുവിലെത്തേതാണ് ഈ തീവെപ്പ് ആക്രമണം എന്ന് തായ്ബെ ​ഗ്രാമത്തിലെ ജനങ്ങൾ പറയുന്നത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/07/2025 World Palestine 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    fire in taibeh
    ക്രിസ്റ്റ്യൻ പള്ളിക്ക് തീയിട്ടതിൻറെ ദൃശ്യം
    Share
    WhatsApp Facebook Twitter Telegram LinkedIn

    വെസ്റ്റ് ബാങ്ക്– കഴിഞ്ഞ ദിവസം ബൈസന്റൈൻ ക്രിസ്ത്യൻ സെമിത്തേരിക്ക് സമീപവും പലസ്തീനിലെ ക്രിസ്ത്യാനികൾക്കുള്ള ഏറ്റവും പഴക്കമേറിയ ആരാധനാലയമായ അൽ-ഖാദെർ (സെന്റ് ജോർജ്ജ്) പള്ളിയിൽ തീവെപ്പ് നടത്തി ഇസ്രായേലിൽ നിന്നുള്ള ജൂത കുടിയേറ്റക്കാർ. സമീപകാലത്തായി നടന്ന് പോരുന്ന നിരവധി ആക്രമണങ്ങളിലെ ഏറ്റവും ഒടുവിലെത്തേതാണ് ഈ തീവെപ്പ് ആക്രമണം എന്ന് തായ്ബെ ​ഗ്രാമത്തിലെ ജനങ്ങൾ പറയുന്നത്. തായ്‌ബെയുടെ പ്രാഥമിക വരുമാന സ്രോതസ്സായ ഒലിവ് തോട്ടങ്ങളും കുടിയേറ്റക്കാർ നശിപ്പിച്ചിട്ടുണ്ട്, കൂടാതെ കർഷകർക്ക് അവരുടെ ഭൂമിയിലേക്ക് പ്രവേശിക്കുന്നതും കൃഷി ചെയ്യുന്നതും ഇസ്രായേൽ സൈന്യത്തിന്റെ സഹായത്തോടെ തടഞ്ഞു എന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

    സമീപ ആഴ്ചകളിൽ, തായ്‌ബെയെ മാത്രമല്ല, ഐൻ സാമിയ, കുഫ്ർ മാലിക് തുടങ്ങിയ അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾക്ക് സമീപമുള്ള നിരവധി പലസ്തീൻ ഗ്രാമങ്ങളെയും കുടിയേറ്റക്കാർ ലക്ഷ്യം വച്ചിട്ടുണ്ട്. കുടിയേറ്റക്കാർ വീടുകൾക്കും വാഹനങ്ങൾക്കും വിളകൾക്കും തീവെച്ചതായും, ജൂൺ അവസാനം, അക്രമത്തെ ചെറുക്കാൻ ശ്രമിച്ച നാല് യുവ പലസ്തീനികൾ ക്രൂരമായി കൊല്ലപ്പെട്ടതായും വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ജോർദാൻ താഴ്‌വരയോട് ചേർന്നുള്ള ഐൻ സാമിയയിൽ പലസ്തീനിലെ പ്രധാന ജലസംഭരണിയും കുടിയേറ്റക്കാർ നശിപ്പിച്ചിരുന്നു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    🇮🇱 Scenes from Taibeh, the only entirely Christian village in the West Bank.

    Israelis set fire to St. George's Church and the Christian Cemetery. pic.twitter.com/JlLq3v68aZ

    — Megatron (@Megatron_ron) July 10, 2025

    സമുദ്രനിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിൽ മധ്യ റാമല്ലയിലെ ഉയർന്ന പ്രദേശമായ തായ്‌ബെ മുസ്ലീം ക്രിസ്ത്യൻ സമൂഹങ്ങൾ സൗഹാർദത്തോടെ ജീപക്കുന്ന സ്ഥലമാണ്. 1977 ൽ ഇസ്രായേൽ സർക്കാർ സമീപത്തുള്ള ഡസൻ കണക്കിന് ഹെക്ടർ ഭൂമി കണ്ടുകെട്ടി റിമോണിം എന്ന പേരിൽ ഒരു വാസസ്ഥലം നിയമവിരുദ്ധമായി സ്ഥാപിച്ചതോടെയാണ് അവരുടെ പ്രശ്‌നങ്ങൾ ആരംഭിച്ചത് എന്ന് പ്രദേശവാസികൾ പറയുന്നു. ജൂത കുടിയേറ്റ കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിനായി ഇസ്രായേൽ സൈന്യം വലിയ തോതിൽ കർഷകരിൽ നിന്നും ഭൂമി പിടിച്ചെടുത്തിരുന്നു. വാസസ്ഥലങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനായി നൂറുകണക്കിന് ഹെക്ടർ പാലസ്തീൻ ഭൂമി കണ്ടുകെട്ടൽ ഭീഷണിയിലാണ് എന്നാണ് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പള്ളിയിൽ തീവെക്കുന്നതിന് മുമ്പുള്ള ആഴ്ചകളിൽ ജൂത കുടിയേറ്റക്കാർ ഒരു വീടിനും നിരവധി കാറുകൾക്കും തീയിട്ടിരുന്നു.

    ക്രിസ്ത്യൻ വിശ്വാസ പ്രകാരം, ലാസറിന്റെ പുനരുത്ഥാനത്തിനുശേഷം യേശു അഭയം പ്രാപിച്ച സ്ഥലമായ യോഹന്നാന്റെ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന പുരാതന ​ഗ്രാമമാണ് തായ്‌ബെ, ക്രിസ്ത്യൻ സമൂഹത്തിന് വളരെ പുരാതനമായ വേരുകളുമുണ്ട്. ലാറ്റിൻ, ഗ്രീക്ക് ഓർത്തഡോക്സ്, മെൽകൈറ്റ് എന്നീ മൂന്ന് പള്ളികൾ ഈ ഗ്രാമത്തിലുണ്ട് – അവയുടെ പാസ്റ്റർമാരായ ബാഷർ ഫവാദ്‌ലെ, ജാക്ക് നോബൽ അബേദ്, ദാവൂദ് ഖൗറി എന്നിവർ ഇന്നലെ രാത്രി ഇസ്രായേൽ അധികാരികളോട് കൂടുതൽ കുടിയേറ്റ അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു അപ്പീൽ നൽകിയിട്ടുണ്ട് എന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

    ആ​ഗോള ശ്രദ്ധ, ​ഗാസയിലെ വംശഹത്യയിലേക്ക് കേന്ദ്രീകരിക്കുകയും, ക്രിസ്ത്യൻ സമൂഹത്തിന്റെ നിലനിൽപ്പിന് നേരിടുന്ന വർദ്ധിച്ചുവരുന്ന ഗുരുതരമായ ഭീഷണികൾ അന്താരാഷ്ട്ര സമൂഹം പൂർണ്ണമായി മനസ്സിലാക്കിയേക്കില്ല എന്നതാണ് തായ്ബെയിലെ ക്രിസ്ത്യൻ നിവാസികളുടെ ഇന്നത്തെ ഏറ്റവും വലിയ ആശങ്കയെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Christian Israel Jews Palastine
    Latest News
    രാത്രി ഉറങ്ങുന്ന സമയത്താണോ മദ്രസ നടത്തേണ്ടത്? സമുദായ വോട്ടുകൾ ഓർമിക്കണം- മുന്നറിയിപ്പുമായി സമസ്ത
    12/07/2025
    വിവാഹേതര ബന്ധം ആരോപിച്ച് വനിതാ കണ്ടക്ടർക്കു സസ്പെൻഷൻ; വിവാദമായതോടെ തിരുത്തി ഗതാഗത വകുപ്പ്
    12/07/2025
    12 കാരിയോട് ലൈംഗികാതിക്രമം: സിപിഎം കൗണ്‍സിലർ അറസ്റ്റില്‍
    12/07/2025
    നീന്തല്‍ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു
    12/07/2025
    അടിയന്തര ഘട്ടങ്ങളിലെ ആരോഗ്യ പരിചരണത്തിന് ഇനി കുവൈത്തിന്റെ ഫസ്റ്റ് റസ്‌പോന്‍ഡര്‍
    12/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.