ഗാസ – ഗാസയിലേക്ക് സഹായവുമായി എത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയെ തടഞ്ഞ് ഇസ്രായിൽ. ഇസ്രായിൽ നാവികസേനയാണ് ഇവരുടെ ഭൂരിഭാഗ ബോട്ടുകളും പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഈ ബോട്ടുകളെല്ലാം ഇവർ ഇസ്രായിലി തുറമുഖത്തേക്ക് കൊണ്ടുപോയി. ഈ സംഘത്തിൽ ഉണ്ടായിരുന്ന സ്വീഡിഷ് കാലാവസ്ഥാ പ്രചാരകയായ ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കമുള്ള നിരവധി ആക്ടിവിസ്റ്റുകളെയും സാമൂഹികപ്രവത്തകരും ഇസ്രായിലി കസ്റ്റഡിയിയലാണ്.
ഗാസയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കാന്‍ പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്ലോട്ടിലലയിലെ 40 ലേറെ സിവിലിയന്‍ ബോട്ടുകളില്‍ ഏകദേശം 500 പാര്‍ലമെന്റ് അംഗങ്ങള്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുണ്ടായിരുന്നു. ഇരുപതോളം പടക്കപ്പലുകളും മറ്റും ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെയാണ് ഇസ്രായിൽ ഗ്ലോബല്‍ സുമുദ് ഫ്ലോട്ടിലയെ പിടിച്ചെടുത്തത്. ഇവരുടെ മറ്റു ബോട്ടുകളും പിടിച്ചെടുക്കുമെന്നും ഇസ്രായിൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പല തവണ ഇസ്രായിൽ ഈ സംഘത്തെ ഡ്രോണുകൾ മറ്റും അയച്ച് ഭീഷണി മുഴക്കി യെങ്കിലും തടയാനായിരുന്നില്ല. തുടർന്നാണ് ഇരുപതോളം പടക്കപ്പുകൾ ഉപയോഗിച്ച് ബോട്ടുകൾ വളഞ്ഞ് സാമൂഹിക പ്രവർത്തകരെ പിടികൂടിയിരുന്നു. ഇവർ സുരക്ഷിതരാണെന്നും അസ്ദോദ് തുറമുഖത്തിലെ തടങ്കലിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇസ്രായിൽ അറിയിച്ചു.
ഈ ആക്രമത്തെ തുടർന്ന് നിരവധി രാജ്യങ്ങളാണ് എതിർപ്പുമായി രംഗത്ത് എത്തിയത്. തുർക്കി വിദേശ മന്ത്രാലയം ഈ ആക്രമണത്തെ വിശേഷിപ്പിച്ചത് ഭീകര പ്രവർത്തനം എന്നാണ്. സാധാരണക്കാരുടെ ജീവൻ അപകടത്തിൽ ആക്കുന്നതാണ് ഈ ആക്രമണം എന്നും തുർക്കി മന്ത്രാലയം പറഞ്ഞു. ബോട്ടുകൾ പിടിച്ചെടുത്തതിന് പിന്നാലെ ഇറ്റലി, അർജന്റീന അടക്കമുള്ള നിരവധി രാജ്യങ്ങളിൽ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
രണ്ടുവർഷമായി തുടരുന്ന യുദ്ധം മൂലം പ്രതിസന്ധി നേരിടുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി എത്തിയ ഏറ്റവും പുതിയ ശ്രമമായിരുന്നു സുമൂദ് ഫ്ലോട്ടില. ഇതിനെ തകർത്ത ഇസ്രായിൽ ചെയ്തത് യുദ്ധ കുറ്റമാണെന്നും സംഘാടകർ. നിയമവിരുദ്ധമായിട്ടാണ് തടഞ്ഞു നിർത്തിയതെന്നും, മരിയ ക്രിസ്റ്റീന അടക്കമുള്ള ബോട്ടുകൾ മുക്കാൻ ശ്രമിച്ചെന്നും സംഘാടകർ വ്യക്തമാക്കി.
ആക്ടിവസ്റ്റുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സ്പെയിൻ ഇസ്രായിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വാർത്ത വളരെ ദുഃഖകരമാണെന്നും, മാനുഷിക ദുരന്തത്തിലേക്ക് വെളിച്ചം വിശാനുള്ള ശ്രമമായിരുന്നു സുമൂദ് ഫ്ലോട്ടിലയെന്നും ഐറിഷ് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസ് എക്സിലുടെ അഭിപ്രായപ്പെട്ടു.