ഹേഗ്- ഇസ്രായിലിൽ ഇറാൻ നടത്തുന്ന പ്രത്യാക്രമണത്തിന്റെ പശ്ചാതലത്തിൽ യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ അടിയന്തിര യോഗം ഇന്ന് ഉച്ചക്ക്. ആക്രമണം തുടരുന്ന ഇറാൻ നടപടിയുമായി ബന്ധപ്പെട്ട് യു.എൻ സെക്യൂരിറ്റി കൗൺസിൽ അടിയന്തിര യോഗം വിളിക്കണമെന്ന ഇറാൻ ആവശ്യം അംഗീകരിച്ച് യോഗം. സിറിയയിൽ തങ്ങളുടെ കോൺസുലേറ്റിൽ ആക്രമണം നടത്തി സൈനിക ഉദ്യോഗസ്ഥരെ വധിച്ച ഇസ്രായിൽ നടപടിക്കെതിരെ ഇറാൻ തിരിച്ചടി തുടങ്ങിയതോടെയാണ് യു.എൻ സെക്യൂരിറ്റി കൗൺസിലിൽ അടിയന്തിര യോഗം വിളിക്കണമെന്ന അഭ്യർത്ഥനയുമായി ഇസ്രായിൽ എത്തിയത്.
സംഘർഷം രൂക്ഷമായതോടെ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ടെലഫോണിൽ ചർച്ച നടത്തി. ഇറാൻ ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മിൽ സംസാരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group