സൻആ – യെമൻ തലസ്ഥാനമായ സൻആയിലെ പ്രസിഡൻഷ്യൽ കോംപ്ലക്‌സിനും മിസൈൽ താവളങ്ങൾക്കും സമീപം ഇസ്രായിൽ വ്യോമാക്രമണം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ കുറിച്ച് ഹൂത്തികൾക്കു കീഴിലെ അൽമസീറ ടി.വിയും അറിയിച്ചിട്ടുണ്ട് . ഇസ്രായിൽ സൈന്യം തുടർച്ചയായി ആക്രമണങ്ങൾ നടത്തിയ ശേഷം സൻആയിൽ വൻ സ്ഫോടനങ്ങൾ നടന്നു.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. സൻആയിൽ ഇസ്രായിലി യുദ്ധവിമാനങ്ങൾ പതിനഞ്ചിലേറെ ആക്രമണങ്ങൾ നടത്തിയതായാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group