ജിദ്ദ – ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ വധിച്ചത് ഹ്വസ്വദൂര മിസൈല്‍ ഉപയോഗിച്ചാണെന്ന് ഇറാന് റെവല്യൂഷനറി ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കന്‍ ക്രിമിനല്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ സയണിസ്റ്റ് രാജ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്.
ഹനിയ്യ താമസിച്ച കെട്ടിടത്തിനു പുറത്തു നിന്ന് ഏകദേശം ഏഴു കിലോ ഭാരമുള്ള വാര്‍ഹെഡുള്ള ഹ്രസ്വദൂര മിസൈല്‍ ഉപയോഗിച്ചാണ് ഈ ഭീകരാക്രമണം നടത്തിയത്. മിസൈല്‍ ആക്രമണം ശക്തമായ സ്ഫോടനത്തിലേക്ക് നയിച്ചു. സയണിസ്റ്റ് രാഷ്ട്രത്തിന് ഉചിതമായ സമയത്തും സ്ഥലത്തും വേദനാജനകവും കടുത്തതുമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പിച്ചുപറയുന്നതായും റെവല്യൂഷനറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
താമസിച്ച മുറിയില്‍ ബോംബ് സ്ഥാപിച്ചാണ് ഹനിയ്യയെ വധിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ റെവല്യൂഷനറി ഗാര്‍ഡ് നിഷേധിച്ചു.