Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • യുദ്ധം അവസാനിച്ചു, വെടിനിർത്തൽ പ്രഖ്യപനം ഉടനെ; ഇസ്രായിലും ഇറാനും സമ്മതിച്ചെന്നും ട്രംപ്
    • മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    • ഖത്തർ വ്യോമപാത തുറന്നു, രാജ്യം തികച്ചും സാധാരണ നിലയിലേക്ക്, പരീക്ഷകൾ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു
    • സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    • സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    റഷ്യയുടെ പിന്തുണ തേടിയുള്ള ഖാംനഇയുടെ കത്ത് ഇറാന്‍ വിദേശ മന്ത്രി പുട്ടിന് കൈമാറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പുട്ടിനെ നേരിട്ട് കണ്ട് റഷ്യയുടെ പിന്തുണ തേടി ഇറാന്‍ വിദേശ മന്ത്രി

    മോസ്‌കോ – ഇറാനെതിരായ ഇസ്രായില്‍, അമേരിക്കന്‍ ആക്രമണത്തില്‍ റഷ്യയുടെ പിന്തുണ തേടിയുള്ള ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ കത്ത് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് കൈമാറി. ഇറാനെതിരായ ആക്രമണം നീതീകരിക്കാനാവാത്തതാണെന്ന് ഇറാന്‍ വിദേശ മന്ത്രിയുമായി മോസ്‌കോയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. നിലവിലെ സംഭവവികാസങ്ങളെ കുറിച്ചുള്ള ഞങ്ങളുടെ നിലപാട് റഷ്യന്‍ വിദേശ മന്ത്രാലയം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ച നിലവിലെ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ കണ്ടെത്താനുള്ള അവസരം നല്‍കും. ഇറാന്‍ ജനതയ്ക്ക് സഹായം നല്‍കാന്‍ റഷ്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പുട്ടിന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    റഷ്യ ഇറാന്റെ പങ്കാളിയും സഹചാരിയും ആണെന്ന് ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു. ഇറാനും റഷ്യയും തമ്മിലുള്ള ബന്ധം പ്രശംസനീയമാണ്. ഉഭയകക്ഷി ബന്ധം വളരെ അടുത്തതും ഏറെ പഴക്കമേറിയതുമാണ്. ഈ ആക്രമണങ്ങള്‍ക്കെതിരെ ഇറാന്‍ ന്യായമായ പ്രതിരോധം പ്രയോഗിക്കുന്നുണ്ടെന്നും പുട്ടിനുമായുള്ള കൂടിക്കാഴ്ചക്കിടെ ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു.


    പിന്തുണ തേടിയുള്ള അലി ഖാംനഇയുടെ കത്ത് ഇറാന്‍ വിദേശ മന്ത്രി റഷ്യന്‍ പ്രസിഡന്റിന് കൈമാറിയതായി മുതിര്‍ന്ന വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. റഷ്യയുടെ നിലവിലെ പിന്തുണയില്‍ ഇറാന്‍ തൃപ്തമല്ല. ഇസ്രായിലുമായും അമേരിക്കയുമായുമുള്ള ഏറ്റുമുട്ടലില്‍ ഇറാനെ പിന്തുണക്കാന്‍ പുട്ടിന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ഇറാന്‍ ആഗ്രഹിക്കുന്നതായും ഇറാന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇറാന്‍ ഏത് തരത്തിലുള്ള സഹായമാണ് തേടുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയില്ല.


    ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ റഷ്യ അഗാധമായ ഖേദം പ്രകടിപ്പിക്കുകയും അപലപിക്കുകയും ചെയ്തു. യു.എസ് നടപടികള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട കക്ഷികളുടെ എണ്ണം വര്‍ധിപ്പിച്ചതായും പുതിയൊരു സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചതായും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഇറാനില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് അമേരിക്ക ഞങ്ങളെ വിശദമായി അറിയിച്ചിരുന്നില്ലെന്നും ദിമിത്രി പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു. റഷ്യ നല്‍കിയേക്കാവുന്ന പ്രത്യേക പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇതെല്ലാം ഇറാന് എന്താണ് വേണ്ടതെന്നതിനെ ആശ്രയിച്ചിരിക്കുന്നതായി പെസ്‌കോവ് പറഞ്ഞു. ഞങ്ങള്‍ മധ്യസ്ഥ സേവനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇറാനെതിരായ യു.എസ് ആക്രമണം റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും പെസ്‌കോവ് പറഞ്ഞു. ഇറാന്‍ ഒരു പിന്തുണയും ആവശ്യപ്പെട്ടിട്ടില്ലെന്ന് കഴിഞ്ഞ ആഴ്ച പുട്ടിന്‍ പറഞ്ഞു.


    ജൂണ്‍ 13 ന് ഇസ്രായില്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ച ശേഷം, ഇറാന് റഷ്യ പരസ്യമായി സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് ഇറാനുമായി ഒപ്പുവച്ച സമഗ്ര തന്ത്രപരമായ പങ്കാളിത്ത കരാര്‍ പ്രകാരമുള്ള മോസ്‌കോയുടെ പ്രതിബദ്ധതകളെ പുട്ടിനും മറ്റ് ഉദ്യോഗസ്ഥരും കുറച്ചുകാണിച്ചു. അത് പരസ്പര പ്രതിരോധ കരാറല്ലെന്ന് അവര്‍ പറഞ്ഞു.


    ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ സജീവമായ പങ്ക് വഹിക്കണമെന്ന് ഇറാന്‍ ആഗ്രഹിക്കുന്നതായി വ്ളാഡിമിര്‍ പുട്ടിനുമായി കൂടിയാലോചനകള്‍ക്കായി ഇറാന്‍ വിദേശ മന്ത്രി മോസ്‌കോയിലെത്തിയ വേളയില്‍ ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ പറഞ്ഞു. റഷ്യയുമായുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളില്‍, ബഹുമുഖ തലത്തില്‍, പ്രത്യേകിച്ച് യു.എന്‍ രക്ഷാ സമിതിയിലും പ്രാദേശിക തലത്തിലും ഇറാന് റഷ്യയെ കുറിച്ച് പ്രത്യേക പ്രതീക്ഷകളുണ്ട്. അതിനാല്‍, അറാഖ്ജിയുടെ സന്ദര്‍ശനവും റഷ്യന്‍ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയങ്ങളും വളരെ പ്രധാനമാണ് – ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.


    ഇസ്രായിലും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലില്‍ മധ്യസ്ഥത വാഗ്ദാനം ചെയ്തുകൊണ്ട്, വ്ളാഡിമിര്‍ പുട്ടിന്‍ റഷ്യയെ അന്താരാഷ്ട്ര രംഗത്ത് മുന്‍പന്തിയിലേക്ക് തിരികെ കൊണ്ടുവരാനും മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ പ്രധാന സഖ്യകക്ഷിയായ ഇറാനെ സംരക്ഷിക്കാനും ശ്രമിച്ചതായി വിദഗ്ധര്‍ പറയുന്നു. ആണവ വിഷയത്തില്‍ അമേരിക്കക്കും ഇറാനുമിടയില്‍ നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ജൂണ്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായിലുമായുള്ള സൈനിക ഏറ്റുമുട്ടലിന്റെ കാതല്‍ ഈ വിഷയമാണ്. ഇറാന്‍ ആണവ ബോംബ് സ്വന്തമാക്കുന്നത് തടയുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്ക പറയുന്നു. ഇറാന്‍ ഈ സാധ്യത ആവര്‍ത്തിച്ച് നിഷേധിക്കുന്നു.

    ക്യാപ്.
    ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Khamenei Letter Russia
    Latest News
    യുദ്ധം അവസാനിച്ചു, വെടിനിർത്തൽ പ്രഖ്യപനം ഉടനെ; ഇസ്രായിലും ഇറാനും സമ്മതിച്ചെന്നും ട്രംപ്
    24/06/2025
    മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    24/06/2025
    ഖത്തർ വ്യോമപാത തുറന്നു, രാജ്യം തികച്ചും സാധാരണ നിലയിലേക്ക്, പരീക്ഷകൾ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു
    24/06/2025
    സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    23/06/2025
    സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.