കൊളംബോ– ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ യുദ്ധക്കപ്പല്‍ ലക്ഷ്യമിട്ട് യു.എസ് സൈന്യം ആക്രമണം നടത്തിയതായി മൂന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. യു.എസ് സൈനിക അന്തര്‍വാഹിനിയാണ് ആക്രമണം നടത്തിയത്. ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പല്‍ അന്തര്‍വാഹിനി ആക്രമിച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും 101 പേരെ കാണാതായതായും ചെയ്തതായി ശ്രീലങ്കന്‍ നാവികസേനയും പ്രതിരോധ മന്ത്രാലയവും നേരത്തെ അറിയിച്ചിരുന്നു. തെക്കന്‍ ശ്രീലങ്കയിലെ ഗല്ലെ തീരത്തു വെച്ച് കപ്പല്‍ ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ തങ്ങളുടെ സൈന്യം 17 ഇറാന്‍ കപ്പലുകള്‍ മുക്കിയതായി യു.എസ് സൈന്യം അറിയിച്ചിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങളും നാവിക, സൈനിക കപ്പലുകളും നശിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



