വാഷിംഗ്ടണ്‍ – ഇറാനുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഇടപെടുന്നതിനെതിരെ യു.എസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്ത് റഷ്യക്ക് മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിക്കുമ്പോള്‍ ഇറാനുമായുള്ള യുദ്ധം അവസാനിക്കും. ഇറാന്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഇറാന് കനത്ത നഷ്ടം നേരിടുന്നുണ്ട്. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇറാന്‍ നാവികസേനയെ നശിപ്പിക്കുക എന്നത് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. നമ്മള്‍ ഇറാന്റെ മിസൈല്‍ നിര്‍മ്മാണ ശേഷി നശിപ്പിക്കുകയും വിക്ഷേപണ ശേഷി കുറക്കുകയും ചെയ്തു. പക്ഷേ അവര്‍ സ്‌കൂളുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും മിസൈലുകള്‍ വിക്ഷേപിക്കുകയാണെന്ന് പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് മധ്യസ്ഥതക്കുള്ള ഓപ്ഷനുകളും ഇറാനുമായുള്ള സംഘര്‍ഷം വഷളാകാതിരിക്കാനുള്ള വഴികളും വാഗ്ദാനം ചെയ്യുന്നതായി ക്രെംലിന്‍ വക്താവ് പറഞ്ഞു. മധ്യേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ റഷ്യ പരമാവധി സഹായം നല്‍കാന്‍ തയ്യാറാണ്. പക്ഷേ ഇതിന് ഒന്നിലധികം കക്ഷികളുമായുള്ള ഏകോപനം അനിവാര്യമാണെന്ന് ക്രെംലിന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.



