Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 4
    Breaking:
    • ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള 15 പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    • ധവളപത്രത്തിനെതിരെ ബാലഗോപാലൻ, കേരളത്തിന്റെ സ്ഥിതി ജനങ്ങൾ അറിയണമെന്ന് മുഖ്യമന്ത്രി
    • ധവളപത്രം പുറത്തിറക്കി സർക്കാർ: അഞ്ചു ലക്ഷം കോടിയിലധികം കടബാധ്യത, കെഎസ്ആർടിസിയും വാട്ടർ അതോറിറ്റിയും നഷ്ടത്തിൽ
    • കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്‍ മനഃപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നെന്ന് യു.എസ് സൈന്യം, ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുവൈത്ത്
    • വെടിനിര്‍ത്തല്‍ നടപ്പാക്കാനും സുരക്ഷാ മേഖലകള്‍ സ്ഥാപിക്കാനും സമ്മതിച്ച് ലെബനോനും ഇസ്രായിലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്‍ മനഃപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നെന്ന് യു.എസ് സൈന്യം, ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുവൈത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2026 Iran Gulf Kuwait World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാന്‍ മനഃപൂര്‍വ്വവും കണക്കുകൂട്ടിയതും പ്രകോപനമില്ലാത്തതുമായ ആക്രമണമാണ് നടത്തിയതെന്ന് യു.എസ് സൈന്യം. യു.എസ് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പതിച്ചാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതെന്ന ഇറാന്റെ അവകാശവാദം തെറ്റാണെന്നും യു.എസ് സൈന്യം പറഞ്ഞു. എന്നാല്‍ കുവൈത്ത് വിമാനത്താവളം ആക്രമിച്ചിട്ടില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വാദിച്ചു. ഇറാന്‍ മിസൈലുകള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യു.എസ് പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളിലെ തകരാറിന്റെ ഫലമായാണ് വിമാനത്താവളത്തിന്റെ പാസഞ്ചര്‍ ടെര്‍മിനലിന് കേടുപാടുകള്‍ സംഭവിച്ചതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

    കുവൈത്തിനെതിരായ ഇറാന്‍ ആക്രമണങ്ങളില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ബഹ്റൈനിനെതിരായ സമാനമായ ആക്രമണങ്ങള്‍ യു.എസും ബഹ്റൈന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു. കുവൈത്തിനെയും ബഹ്റൈനിനെയും ആക്രമിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പലിന് നേരെയും ഖെഷം ദ്വീപിലും യു.എസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായി, യു.എസ് സൈനികര്‍ തമ്പടിച്ച കുവൈത്തിലെ അലി അല്‍സാലിം വ്യോമതാവളത്തെയും ബഹ്റൈനിലെ യു.എസ് ഫിഫ്ത്ത് ഫ്‌ളീറ്റ് ആസ്ഥാനത്തെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ, ഇന്നലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-1 ല്‍ ഇറാന്‍ ഡ്രോണുകള്‍ നടത്തിയ ആക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഈ ദൃശ്യങ്ങള്‍ കാണിക്കുന്നു. എയര്‍പോര്‍ട്ടില്‍ ഡ്രോണുകള്‍ പതിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran attack kuwait airport
    Latest News
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള 15 പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    04/06/2026
    ധവളപത്രത്തിനെതിരെ ബാലഗോപാലൻ, കേരളത്തിന്റെ സ്ഥിതി ജനങ്ങൾ അറിയണമെന്ന് മുഖ്യമന്ത്രി
    04/06/2026
    ധവളപത്രം പുറത്തിറക്കി സർക്കാർ: അഞ്ചു ലക്ഷം കോടിയിലധികം കടബാധ്യത, കെഎസ്ആർടിസിയും വാട്ടർ അതോറിറ്റിയും നഷ്ടത്തിൽ
    04/06/2026
    കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്‍ മനഃപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നെന്ന് യു.എസ് സൈന്യം, ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുവൈത്ത്
    04/06/2026
    വെടിനിര്‍ത്തല്‍ നടപ്പാക്കാനും സുരക്ഷാ മേഖലകള്‍ സ്ഥാപിക്കാനും സമ്മതിച്ച് ലെബനോനും ഇസ്രായിലും
    04/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.