ജിദ്ദ – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഇറാന്‍ വിദേശ മന്ത്രി സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. നിലവിലെ സംഭവവികാസങ്ങളും മേഖലയിലെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്ന നിലക്ക് പിരിമുറുക്കങ്ങള്‍ കുറക്കാനുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു. ഇറാനും അമേരിക്കയും ഇസ്രായിലും വെടിനിര്‍ത്തല്‍ കരാറില്‍ എത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ വിദേശ മന്ത്രി സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



