യു.എസും ഇസ്രായിലും നടത്തിയ ആക്രമണങ്ങളില്‍ ഇറാനിലെ രണ്ട് സര്‍വകലാശാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ മിഡില്‍ ഈസ്റ്റിലെ യു.എസ് യൂണിവേഴ്‌സിറ്റികള്‍ ആക്രമിക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഇന്ന് പുലര്‍ച്ചെ ഭീഷണി മുഴക്കി.
അമേരിക്കയ്ക്കും ഇസ്രായിലിനുമെതിരായ പോരാട്ടത്തിൽ തങ്ങളാണ് വിജയികളെന്നും, യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനകൾ നിശ്ചയിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്‌റമി പ്രസ്താവിച്ചു.




