ടെഹ്‌റാൻ– ഇറാന്റെ തെക്കൻ നഗരമായ മിനാബിലെ ഷജറേ തയ്യിബ സ്‌കൂളിന് നേരെയുണ്ടായ അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരമർപ്പിച്ച് തലസ്ഥാനമായ ടെഹ്‌റാനിൽ വൻ പ്രതിഷേധ റാലിയും കാർ റാലിയും സംഘടിപ്പിച്ചു. നൂറുകണക്കിന് വാഹനങ്ങൾ അണിനിരന്ന റാലിയിൽ കൊല്ലപ്പെട്ട കുരുന്നുകളുടെ ചിത്രങ്ങൾ ഏന്തിയ രക്ഷിതാക്കളും പൊതുജനങ്ങളും പങ്കുചേർന്നു. ഇറാൻ പതാകകൾ വീശിയും ആക്രമണത്തിന് ഉത്തരവാദികളായ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യം വിളിച്ചുമാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. മിനാബിലെ പെൺകുട്ടികളുടെ എലിമെന്ററി സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തെ ‘മനുഷ്യത്വരഹിതമായ യുദ്ധക്കുറ്റം’ എന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



