തെല്‍അവീവ് – തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അഡ്മിറല്‍ അലി റിസ തങ്സീരിയെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018 മുതല്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് നാവിക സേനാ കമാന്‍ഡറായി സേവനമനുഷ്ഠിച്ചുവന്ന അലി റിസ തങ്സീരി, ലോകത്തിലെ എണ്ണ, വാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുര്‍മുസ് കടലിടുക്ക് അടക്കാനുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ സൈനിക ഉദ്യോഗസ്ഥനാണെന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാസ്റ്റ് അറ്റാക്ക് ബോട്ടുകള്‍, കോസ്റ്റല്‍ മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ പോലുള്ള പാരമ്പര്യേതര രീതികളിലൂടെ പ്രധാന ശക്തികളെ നേരിടുന്നതിനെ അടിസ്ഥാനമാക്കിയുള്ള ശൈലികള്‍ ആശ്രയിക്കുന്നതിന് അദ്ദേഹം പ്രശസ്തനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



