തെഹ്റാൻ – യുദ്ധം ആരംഭിച്ചത് മുതൽ മുതൽ യു.എസ്-ഇസ്രായിൽ ആക്രമണങ്ങളിൽ 245 വിദ്യാർഥികളും 58 അധ്യാപകരും കൊല്ലപ്പെട്ടതായി ഇറാൻ വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഹുസൈൻ സാദിഖി പറഞ്ഞു. ഏഴ് പ്രീ സ്‌കൂൾ വിദ്യാർഥികൾക്ക് പുറമെ 136 വിദ്യാർഥികളും 102 വിദ്യാർഥിനികളും കൊല്ലപ്പെട്ടിട്ടുണ്ട്. നിലവിൽ സർവീസിലുള്ള അധ്യാപകരും വിരമിച്ച അധ്യാപകരും ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ 58 ജീവനക്കാരും കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ 178 വിദ്യാർഥികൾക്കും 24 അധ്യാപകർക്കും പരിക്കേറ്റു. 764 വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിൽ 51 സ്‌കൂളുകൾ പൂർണ്ണമായും നശിച്ചതായും 713 എണ്ണം ഭാഗികമായി തകർന്നതായും ഹുസൈൻ സാദിഖി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



