തെഹ്‌റാന്‍ – യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയതന്ത്രത്തെയും അദ്ദേഹത്തെ തെരഞ്ഞെടുത്ത അമേരിക്കന്‍ ജനതയെയും വഞ്ചിച്ചതായി ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആരോപിച്ചു. ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങള്‍ വെറുപ്പിനാല്‍ പ്രേരിതമായുള്ള ചര്‍ച്ചാ ശ്രമങ്ങള്‍ തകര്‍ക്കലാണ്. സംഭവം ചര്‍ച്ചാ പ്രക്രിയയെ പാളം തെറ്റിക്കുകയും മേഖലയെ കൂടുതല്‍ പിരിമുറുക്കമുള്ള ഘട്ടത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ഈ രീതിയില്‍ ആണവ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയ ധാരണകളിലെത്താനുള്ള സാധ്യതകള്‍ക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ആണവ ചര്‍ച്ചകളെ റിയല്‍ എസ്റ്റേറ്റ് ഇടപാട് എന്ന പോലെയാണ് യു.എസ് ഭരണകൂടം പരിഗണിച്ചത്. അത് പ്രശ്‌നത്തിന്റെ സ്വഭാവത്തെയും സങ്കീര്‍ണ്ണതകളെയും കുറിച്ചുള്ള തെറ്റായ കണക്കുകൂട്ടലാണ്. ചര്‍ച്ചകളില്‍ അമേരിക്കയുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യബോധമില്ല. അമേരിക്കന്‍ നിര്‍ദേശത്തോടൊപ്പം നുണകളും ഉന്നയിക്കപ്പെട്ടു. അതുകൊണ്ടു തന്നെ ചര്‍ച്ചകളില്‍ നിന്നുള്ള അമേരിക്കയുടെ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കല്‍ അസാധ്യമാക്കിയതായും ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



