തെഹ്റാൻ– നിലവിലെ സാഹചര്യത്തില്‍ ഹുര്‍മുസ് കടലിടുക്ക് വഴി പ്രതിദിനം 15 ല്‍ കൂടുതല്‍ കപ്പലുകല്‍ കടന്നുപോകാന്‍ ഇറാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി പറഞ്ഞു. ഹുര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം നിലനിര്‍ത്തുമെന്ന ഇറാന്റെ പിടിവാശി വീണ്ടും യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് ഇന്ന് രാവിലെ യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് കാര്യമായ ഇളവുകള്‍ നല്‍കില്ലെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



