തെഹ്‌റാന്‍ – യുദ്ധത്തില്‍ തങ്ങള്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നും 15,000 മിസൈലുകളും 45,000 ഡ്രോണുകളും ഇപ്പോഴും തങ്ങളുടെ കൈവശമുണ്ടെന്നും ഇറാന്‍ പാകിസ്ഥാനെ അറിയിച്ചതായി മധ്യസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക വഴക്കം കാണിച്ചാല്‍ ഇറാന്‍ സമാനമായ വഴക്കം കാണിക്കും. പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക് പകരമായി ഹുര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. സമ്മര്‍ദത്തിന് വഴങ്ങി ഇറാന്‍ കീഴടങ്ങണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും പാകിസ്ഥാന്‍ സന്ദേശങ്ങള്‍ കൈമാറുന്നത് തുടരുകയാണെന്നും ഇറാന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



