അബുദാബി – യു.എ.ഇക്കെതിരായ ആക്രമണം ഇറാന്റെ മര്യാദകേട് വ്യക്തമാക്കുന്നതെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാശ്. ഇറാന്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിനെ ഗര്‍ഗാശ് ശക്തമായി അപലപിച്ചു. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇറാന്‍ ഭരണകൂടത്തിന്റെ മര്യാദകേട് മാത്രമാണ്. സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിലൂടെ യു.എ.ഇയുടെ ഉറച്ചതും തത്വാധിഷ്ഠിതവുമായ നിലപാട് ഇളകില്ലെന്നും മേഖലയിലെ ബന്ധങ്ങളുടെ ഭാവി രൂപപ്പെടുത്താന്‍ അതിനെ അനുവദിക്കില്ലെന്നും ഗര്‍ഗാശ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റില്‍ പറഞ്ഞു. ഒരിക്കല്‍ കൂടി ഇറാന്‍ തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തിയിരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.