Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 2
    Breaking:
    • വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്
    • സൗദിയില്‍ ആറു മാസത്തിനിടെ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
    • ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 300 കോടി ഡോളര്‍ വിട്ടുകൊടുക്കാന്‍ ധാരണ
    • ഹോര്‍മുസില്‍ ചരക്ക് കപ്പല്‍ പാറകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും ഇടയില്‍ കുടുങ്ങി
    • മിയയ്ക്ക് പിന്നാലെ ധ്രുവാനും കാവലാകാൻ കേരളം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇനിയും വേണം 9 കോടി രൂപ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 300 കോടി ഡോളര്‍ വിട്ടുകൊടുക്കാന്‍ ധാരണ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/07/2026 Iran USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – ഖത്തറില്‍ മരവിപ്പിച്ച് സൂക്ഷിച്ചിരിക്കുന്ന ഇറാന്‍ ഫണ്ടുകളുടെ പ്രാരംഭ ഗഡു വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് അമേരിക്കയും ഇറാനും ധാരണയിലെത്തിയതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ദോഹയില്‍ നടത്തിയ പരോക്ഷ ചര്‍ച്ചകളില്‍ 300 കോടി ഡോളര്‍ വിട്ടുകൊടുക്കാനാണ് അമേരിക്കയും ഇറാനും ധാരണയിലെത്തിയിരിക്കുന്നത്. ഇത് പണമായി ഇറാന് കൈമാറില്ലെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു. ഈ ഫണ്ടുകള്‍ മാനുഷിക വസ്തുക്കള്‍ വാങ്ങാന്‍ ഇറാന്‍ സെന്‍ട്രല്‍ ബാങ്കിന് ഉപയോഗിക്കാനാകും. ഫണ്ടിന്റെ ഒരു ഭാഗമെങ്കിലും യു.എസ് വിപണിയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കേണ്ടിവരും. അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടന്നുകൊണ്ടിരിക്കുന്ന മീറ്റിംഗുകള്‍ നന്നായി പുരോഗമിക്കുന്നുണ്ടെന്നും സാങ്കേതിക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതായും രണ്ട് പ്രാദേശിക സ്രോതസ്സുകള്‍ വ്യക്തമാക്കി.

    ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം, മരവിപ്പിച്ച ഇറാന്‍ ആസ്തികള്‍, ലെബനോനിലെ വെടിനിര്‍ത്തല്‍ എന്നിവ ദോഹയില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളില്‍ ഉള്‍പ്പെടുന്നതായി സ്രോതസ്സുകള്‍ സൂചിപ്പിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം യു.എസ്-ഇറാന്‍ കരാറിനെ അപകടത്തിലാക്കുമെന്നും യു.എസ്-ഇറാന്‍ കരാര്‍ ആത്യന്തികമായി ഇറാന് കൂടുതല്‍ ഗുണകരമാകുമെന്നും യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ഇറാന്‍ പ്രതിനിധികളെ അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള ധാരണാപത്രത്തിന്റെ ഏതെങ്കിലും ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ചര്‍ച്ച ചെയ്യാനുമായി ആശയവിനിമയ ചാനല്‍ സ്ഥാപിക്കാന്‍ കരാറിലെത്തിയതായി ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗരിബാബാദി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran fund usa - iran talks
    Latest News
    വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്
    02/07/2026
    സൗദിയില്‍ ആറു മാസത്തിനിടെ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
    02/07/2026
    ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 300 കോടി ഡോളര്‍ വിട്ടുകൊടുക്കാന്‍ ധാരണ
    02/07/2026
    ഹോര്‍മുസില്‍ ചരക്ക് കപ്പല്‍ പാറകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും ഇടയില്‍ കുടുങ്ങി
    02/07/2026
    മിയയ്ക്ക് പിന്നാലെ ധ്രുവാനും കാവലാകാൻ കേരളം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇനിയും വേണം 9 കോടി രൂപ​
    02/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.