കൂത്താട്ടുകുളം: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ്-1 (SMA) ബാധിച്ച അഞ്ചുമാസം പ്രായമുള്ള ധ്രുവാൻ എന്ന കുഞ്ഞിന്റെ ചികിത്സയ്ക്കായി കേരളക്കര ഒന്നടങ്കം വീണ്ടും കൈകോർക്കുന്നു. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ വിദേശത്തുനിന്ന് എത്തിക്കേണ്ട ജീൻ തെറാപ്പി മരുന്നിനായി ഏകദേശം 16 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് പമ്പഴക്കുന്നേൽ സ്വദേശികളായ അനന്തു അശോക് – അശ്വതി ദമ്പതികളുടെ ഏക മകനാണ് ധ്രുവാൻ. ജനിച്ച് ഒരു മാസമായപ്പോഴാണ് കുഞ്ഞിന്റെ കാലുകളുടെ ചലനശേഷി കുറയുന്നത് മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനകളിലാണ് പേശികളുടെ ബലം പൂർണ്ണമായി നഷ്ടപ്പെടുന്ന കടുത്ത രോഗാവസ്ഥയായ ‘എസ്.എം.എ’ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ആയവനം സ്വദേശി ജിനു ജോർജിന്റെയും ഇരിങ്ങാലക്കുട ആളൂർ സ്വദേശി നിമ്മി ജോഷിയുടെയും ഏഴ് മാസം മാത്രം പ്രായമുള്ള മകളായ മിയ മരിയയ്ക്ക് ഇതേ രോഗത്തിന്റെ ചികിത്സയ്ക്കായി കേരളം ഒന്നിച്ച് വെറും മൂന്ന് ദിവസത്തിനുള്ളിൽ 16.5 കോടി രൂപ സമാഹരിച്ചിരുന്നു. മിയ മരിയയുടെ ധനസമാഹരണം വിജയകരമായി പൂർത്തിയായതോടെ, മലയാളി കൂട്ടായ്മകളും ജനപ്രതിനിധികളും നാട്ടുകാരും ഇപ്പോൾ ധ്രുവാൻ മകനെ രക്ഷിക്കാനുള്ള അടുത്ത ദൗത്യത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവിൽ 7 കോടിയോളം രൂപ സമാഹരിക്കപ്പെട്ടിട്ടുണ്ട്. ബാക്കി തുക കൂടി എത്രയും വേഗം സമാഹരിക്കാൻ കനിവുള്ളവരുടെ സഹായം തേടുകയാണ് ഈ കുടുംബം.
സഹായം എത്തിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (Federal Bank):
Account Holder Name: ANANDHU ASHOK
Account Number: 10060100550021
IFSC Code: FDRL0001006
Branch: KOOTHATTUKULAM
SWIFT Code (For Abroad Donors): FDRLINBBIBD
UPI ID: anandhu3@fbl



