തെഹ്‌റാന്‍ – ഇസ്രായിലുമായി സഹകരിക്കാന്‍ ശ്രമിച്ചെന്ന് സംശയിച്ച് വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ 20 പേരെ അറസ്റ്റ് ചെയ്തതായി പശ്ചിമ അസര്‍ബൈജാന്‍ പ്രവിശ്യയിലെ പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ സൈനിക, സുരക്ഷാ ആസ്തികളുടെ സ്ഥാനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇസ്രായിലിന് അയച്ചെന്ന ആരോപണം ഇവര്‍ക്കെതിരെ ഉന്നയിച്ചതായി പ്രസ്താവന പറഞ്ഞു. ഇറാനെതിരായ ആക്രമണത്തില്‍ പുതിയ ഘട്ടം ആരംഭിച്ചതായും ഫീല്‍ഡിലുള്ള ചാരന്മാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ചെക്ക്പോസ്റ്റുകള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടതായും ഇസ്രായില്‍ വൃത്തങ്ങള്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



