Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 3
    Breaking:
    • തകര്‍ന്ന വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി
    • ഇറാന്‍ ആക്രമണം; എമിറേറ്റ്സ് ഗ്ലോബല്‍ അലൂമിനിയം കമ്പനി ഉല്‍പാദനം ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചു
    • ഹുര്‍മുസ് കടലിടുക്ക് എളുപ്പത്തില്‍ തുറക്കാനും എണ്ണ പിടിച്ചെടുക്കാനും അമേരിക്കക്ക് കഴിയുമെന്ന് ട്രംപ്
    • ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട
    • ജിദ്ദയിൽ ഒ.ഐ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു; ജീവനക്കാരെ ജീവനോടെ പിടിക്കുന്നവര്‍ക്ക് പാരിതോഷികം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/04/2026 World Iran Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – അമേരിക്കന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും വിമാനത്തിലെ ജീവനക്കാരെ ജീവനോടെ പിടികൂടുന്നവര്‍ക്ക് ഇറാന്‍ വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചു. എഫ്-35 യുദ്ധവിമാനം വെടിവച്ചിട്ടതിന്റെയും അതിന്റെ അവശിഷ്ടങ്ങളുടെയും ചിത്രങ്ങള്‍ ഇറാനിലെ ഖാതം അല്‍അന്‍ബിയ സുരക്ഷാ സേന ഹെഡ്ക്വാര്‍ട്ടേഴ്സും ഔദ്യോഗിക മാധ്യമങ്ങളും പുറത്തുവിട്ടു. ബ്രിട്ടനിലെ ലേക്കന്‍ഹീത്ത് താവളത്തില്‍ നിന്നുള്ള, എല്‍.എന്‍ എന്ന കോഡുള്ള എഫ്-35 വിമാനം നൂതന വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ അറിയിച്ചു. വിമാനത്തിലെ പൈലറ്റിനു വേണ്ടി സായുധ സേന തിരച്ചില്‍ ആരംഭിച്ചതായി ഇറാന്‍ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.‍

    തകര്‍ന്ന വിമാനത്തിലെ ജീവനക്കാരെ രക്ഷിക്കാന്‍ അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ ഇറാന് മുകളിലൂടെ പറക്കാന്‍ തുടങ്ങിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അഹ്‌വാസ്, ചാഹര്‍മഹല്‍, ബക്തിയാരി എന്നിവിടങ്ങളില്‍ അമേരിക്കന്‍ വിമാനങ്ങള്‍ തുടര്‍ച്ചയായി പറന്നുകൊണ്ടിരിക്കുകയാണ്. ഒരു അമേരിക്കന്‍ വിമാനം ഇറാന്‍ പ്രദേശത്തിനുള്ളില്‍ തകര്‍ന്നതായി ആക്‌സിയോസ് ഇന്റലിജന്‍സ് വെബ്സൈറ്റ് സ്ഥിരീകരിച്ചു. വിമാനത്തിലെ രണ്ടു ജീവനക്കാര്‍ക്കായി തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എഫ്-15 ഈഗിള്‍ യുദ്ധവിമാനത്തിന്റെ പൈലറ്റുമാരെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ ഇറാന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ താഴ്ന്ന ഉയരത്തില്‍ മൂന്ന് യുദ്ധവിമാനങ്ങള്‍ പറക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇറാന്‍ വ്യോമ പ്രതിരോധത്തിന്റെ ലക്ഷ്യത്തില്‍ പെടാതിരിക്കാന്‍ താഴ്ന്ന ഉയരത്തില്‍ പറക്കാന്‍ ശ്രദ്ധിക്കുന്ന യുദ്ധവിമാനവും രണ്ട് ഹെലികോപ്റ്ററുകളും തെഹ്റാന്റെ പടിഞ്ഞാറ് പറക്കുന്നത് വീഡിയോയില്‍ കാണിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹുര്‍മുസ് കടലിടുക്കിലെ ഖഷം ദ്വീപിനു മുകളില്‍ വെച്ച് ശത്രുവിന്റെ ഒരു യുദ്ധവിമാനം വെടിവച്ചിട്ടെന്ന ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ അവകാശവാദം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യാഴാഴ്ച നിഷേധിച്ചിരുന്നു. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു അമേരിക്കന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran -usa-israel conflict us war flight
    Latest News
    തകര്‍ന്ന വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി
    03/04/2026
    ഇറാന്‍ ആക്രമണം; എമിറേറ്റ്സ് ഗ്ലോബല്‍ അലൂമിനിയം കമ്പനി ഉല്‍പാദനം ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചു
    03/04/2026
    ഹുര്‍മുസ് കടലിടുക്ക് എളുപ്പത്തില്‍ തുറക്കാനും എണ്ണ പിടിച്ചെടുക്കാനും അമേരിക്കക്ക് കഴിയുമെന്ന് ട്രംപ്
    03/04/2026
    ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട
    03/04/2026
    ജിദ്ദയിൽ ഒ.ഐ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
    03/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version